കൊച്ചിയില്‍ ഓപ്പറേഷന്‍ കിംഗ് കോബ്രയുമായി പോലിസ്: ആദ്യ ദിനം പിടിയിലായത് 45 പേര്‍
കൊച്ചി നിവാസികളുടെയും വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ എത്തുന്നവരുടെയും സുരക്ഷയുടെ ഭാഗമായിട്ടാണ് ഓപ്പറേഷന്‍ കിംഗ് കോബ്ര പദ്ധതി നടപ്പിലാക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. ഗുണ്ടാ പശ്ചാത്തലമുള്ളവരും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരും ശിക്ഷിക്കപ്പെട്ടവരും വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെയും അവര്‍ ഉള്‍പ്പെട്ട കേസിന്റെ സ്വഭാവമനുസരിച്ച് തരം തിരിച്ച് നിരീക്ഷിക്കുകയും കരുതല്‍ തടങ്കല്‍ പോലുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു

കൊച്ചി: കൊച്ചിയിലെ ജനസുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതിനായി ഓപ്പറേഷന്‍ കിംഗ് കോബ്ര യുമായി കൊച്ചി സിറ്റി പോലീസ്.ആദ്യദിനം പിടിയിലായത് 45 പേര്‍. ആദ്യ ഘട്ടം എന്ന നിലയില്‍ കുപ്രസിദ്ധ ഗുണ്ടകളെയെല്ലാം അറസ്റ്റ് ചെയ്തു. അസി. പൊലീസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ സംഘങ്ങള്‍ രൂപീകരിച്ചും സിറ്റി ഷാഡോ പൊലിസ് സംഘത്തെയും വിന്യസിച്ചുമാണ് ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം നടത്തുന്നത്. പിടിയിലായവരുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള നിരവധി വിവരങ്ങള്‍ ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭ്യമായിട്ടുണ്ട്.
കൊച്ചി നിവാസികളുടെയും വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ എത്തുന്നവരുടെയും സുരക്ഷയുടെ ഭാഗമായിട്ടാണ് ഓപ്പറേഷന്‍ കിംഗ് കോബ്ര പദ്ധതി നടപ്പിലാക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. ഗുണ്ടാ പശ്ചാത്തലമുള്ളവരും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരും ശിക്ഷിക്കപ്പെട്ടവരും വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെയും അവര്‍ ഉള്‍പ്പെട്ട കേസിന്റെ സ്വഭാവമനുസരിച്ച് തരം തിരിച്ച് നിരീക്ഷിക്കുകയും കരുതല്‍ തടങ്കല്‍ പോലുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.നഗരത്തിലേക്കുള്ള എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലും ശക്തമായ പോലീസ് സാന്നിധ്യം ഉറപ്പ് വരുത്തി പരിശോധനകള്‍ നടത്തും. മദ്യം, മയക്കുമരുന്ന,് മറ്റ് നിരോധിത ഉല്‍പന്നങ്ങള്‍ എന്നിവയുടെ കടത്ത് കണ്ടെത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സാമൂഹ്യ വിരുദ്ധര്‍ സ്ഥിരമായി തമ്പടിക്കുന്ന ഒഴിഞ്ഞ പ്രദേശങ്ങള്‍.ഒറ്റപ്പെട്ടു കിടക്കുന്ന ആള്‍ താമസമില്ലാത്ത കെട്ടിടങ്ങള്‍, പൊട്ടി പൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ശക്തമായ പട്രോളിംഗ് ഏര്‍പ്പെടുത്തി അത്തരം പ്രദേശങ്ങളില്‍ നടക്കുന്ന സമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
ഹോട്ടലുകള്‍,ഹോംസ്‌റ്റേകള്‍ ലോഡ്ജുകള്‍,ക്ലബ്ബുകള്‍,സ്വകാര്യ ഫ്‌ളാറ്റുകള്‍,ഗസ്റ്റ് ഹൗസുകള്‍ എന്നിവടങ്ങളിലെല്ലാം പരിശോധന ശക്തമാക്കുമെന്നും ചീട്ടുകളി,നിയമവിരുദ്ധമായ മദ്യത്തിന്റെ ഉപയോഗം,മയക്കുമരുന്നു വിതരണം,ഉപയോഗം,ഓണ്‍ലൈന്‍ വഴി നടക്കുന്ന സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുതലായവ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.കൊച്ചി സിറ്റി പോലീസിന്റെ പദ്ധതിയുമായി പൗര സമൂഹം സഹകരിക്കണമെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നവര്‍ ഈ വിവരം പോലീസില്‍ അറിയിക്കണം. ഇക്കാര്യങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ പോലീസ് രഹസ്യമായി സൂക്ഷിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT