Kerala

വായ്പാ തിരിച്ചടവിന് ഓണ്‍ലൈന്‍ സംവിധാനം

സ്റ്റേറ്റ് ബാങ്കിന്റെ എസ്.ബി.ഐ കളക്ട് വഴിയാണ് തിരിച്ചടവിന് അവസരം. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ്, എന്‍.ഇ.എഫ്.റ്റി/ ആര്‍.റ്റി.ജി.എസ്, യു.പി.ഐ (Bhim, Google Pay, Phonepe, Paytm, Mobikwik) എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.

വായ്പാ തിരിച്ചടവിന് ഓണ്‍ലൈന്‍ സംവിധാനം
X

തിരുവനന്തപുരം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വായ്പ തിരിച്ചടക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. സ്റ്റേറ്റ് ബാങ്കിന്റെ എസ്.ബി.ഐ കളക്ട് വഴിയാണ് തിരിച്ചടവിന് അവസരം. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ്, എന്‍.ഇ.എഫ്.റ്റി/ ആര്‍.റ്റി.ജി.എസ്, യു.പി.ഐ (Bhim, Google Pay, Phonepe, Paytm, Mobikwik) എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. യു.പി.ഐ /റൂപ്പെ ഡെബിറ്റ് എന്നിവ മുഖേനയുള്ള തിരിച്ചടവിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കില്ല. തിരിച്ചടവ് രസീത് എസ്.ബി.ഐ കളക്ടില്‍ നിന്ന് ലഭിക്കും. മുന്‍ തീയതികളില്‍ എസ്.ബി.ഐ കളക്ട് മുഖേന നടത്തിയിട്ടുള്ള തിരിച്ചടവുകളുടെ രസീതും ലഭിക്കും.

ഇതിന് പുറമെ കോര്‍പ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകള്‍ മുഖേനയും എസ്.ബി.ഐ ശാഖകള്‍ മുഖേനയും വായ്പ തിരിച്ചടക്കാം. https://bit.ly/3aYQrK0 എന്ന ലിങ്ക് മുഖേനയോ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ തിരിച്ചടവ് നടത്താം. വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശം, തിരിച്ചടവ്, ലിങ്ക് എന്നിവ കോര്‍പ്പറേഷന്റെ www.ksbcdc.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Next Story

RELATED STORIES

Share it