ഓണ്‍ലൈന്‍ നിയമനതട്ടിപ്പ് : മുന്നറിയിപ്പുമായി പോലിസ്
ഇതു സംബന്ധിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഫോണ്‍ വഴിയാണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ ബന്ധപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും എയര്‍ പോര്‍ട്ടുകളിലേക്ക് മെഡിക്കല്‍ എമര്‍ജന്‍സി എയര്‍ലൈന്‍സ് സ്റ്റാഫ് നേഴ്‌സായി ജോലിക്ക് ആളെ ആവശ്യം ഉണ്ടെന്നും, ജോലി പരിജയം ആവശ്യമില്ലെന്നുമാണ് ഇവര്‍ വിളിച്ചറിയിക്കുന്നത്. 28,000 രൂപ മുതല്‍ 32,000 രൂപ വരെ ശബളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നതാണ് വാഗ്ദാനം

കൊച്ചി: എയര്‍പോര്‍ട്ടിലേക്കും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്കും. ജോലി ഒഴിവുണ്ടെന്നു പറഞ്ഞ് നിയമനത്തട്ടിപ്പു നടത്തുന്ന സംഘത്തെ കരുതിയിരിക്കണമെന്ന മുന്നറയിപ്പുമായി പോലിസ് . ഇതു സംബന്ധിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഫോണ്‍ വഴിയാണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ ബന്ധപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും എയര്‍ പോര്‍ട്ടുകളിലേക്ക് മെഡിക്കല്‍ എമര്‍ജന്‍സി എയര്‍ലൈന്‍സ് സ്റ്റാഫ് നേഴ്‌സായി ജോലിക്ക് ആളെ ആവശ്യം ഉണ്ടെന്നും, ജോലി പരിജയം ആവശ്യമില്ലെന്നുമാണ് ഇവര്‍ വിളിച്ചറിയിക്കുന്നത്.
28,000 രൂപ മുതല്‍ 32,000 രൂപ വരെ ശബളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നതാണ് വാഗ്ദാനം. സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ഓണ്‍ലൈനിലൂടെ പരിശോധന നടത്തിയ ശേഷം യോഗ്യത ഉണ്ടെന്ന് അറിയിപ്പു കിട്ടിയാല്‍ മാത്രം രജിസ്‌ട്രേഷന്‍ ഫീസായി 2,500 രൂപ അടച്ചാല്‍ മതിയെന്നും സംഘം പറയുന്നു. ഇന്റര്‍വ്യൂവില്‍ പരാജയപ്പെട്ടാല്‍ രജിസ്‌ട്രേഷന്‍ തുക തിരികെ തരുമെന്ന വാഗ്ദാനവുമുണ്ട്. ഇതിന്റെ മറവില്‍ നിരവധി പേര്‍ക്കാണ് തുക നഷ്ടപ്പെട്ടത്. ഒരു മൊബൈല്‍ ഫോണും അക്കൗണ്ടും ഉപയോഗിച്ച് ഉത്തര്‍പ്രദേശ് സ്വദേശീകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആളുകളെ നിയമിക്കുന്നുണ്ടെന്നും, രജിസ്‌ട്രേഷന്‍ ഫീസ് അടച്ചാല്‍ ജോലി ഉടനെ ലഭ്യമാകുമെന്നും പറഞ്ഞുള്ള തട്ടിപ്പും വ്യാപകമാണ്. ഇത്തരം സംഘങ്ങള്‍ക്ക് ഓഫീസും മറ്റും ഇല്ല എന്നുള്ളതും ഇവരുടെ പ്രത്യേകതയാണ്. ഇതുപോലുള്ള ഒണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT