Kerala

മോട്ടോര്‍ വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ 31 വരെ

നോട്ടിസ് അയച്ചിട്ടും നികുതി കുടിശ്ശിക അടക്കാത്തവര്‍ക്കെതിരെ റവന്യൂ റിക്കവറി ആരംഭിച്ചിട്ടുണ്ടെന്നും ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

മോട്ടോര്‍ വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ 31 വരെ
X

പെരിന്തല്‍മണ്ണ: നികുതി അടക്കാത്ത വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംബര്‍ 31ന് അവസാനിക്കുമെന്ന് പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ എന്‍ വിനയകുമാര്‍ അറിയിച്ചു.

അഞ്ച് വര്‍ഷമോ അതിലധികമോ നികുതി കുടിശ്ശികയുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ നികുതി കുടിശ്ശികയുടെ വെറും 20 ശതമാനവും, നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30% അടച്ച് ഈ പദ്ധതിയിലൂടെ കുടിശ്ശിക തീര്‍പ്പാക്കാം.

മാത്രമല്ല മോഷണം പോയ വാഹനങ്ങള്‍, പൊളിച്ചു കളഞ്ഞതും എന്നാല്‍ നികുതി ബാധ്യത നിലനില്‍ക്കുന്നതുമായ വാഹനങ്ങള്‍, ഉടമസ്ഥാവകാശം മാറ്റാതെ വില്‍പ്പന നടത്തുകയും നികുതി ബാധ്യത നിലനില്‍ക്കുന്നതുമായ വാഹനങ്ങള്‍, റവന്യു റിക്കവറിയുള്ള വാഹനങ്ങള്‍ എന്നിവക്ക് ഭാവിയില്‍ ഉണ്ടാകുന്ന നികുതി ബാധ്യതകള്‍ ഒഴിവാക്കുവാനും ഈ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ സാധിക്കും.

ഈ പദ്ധതിയുടെ അവസാന തീയതി ഡിസംബര്‍ 31 വരെയാണ്. ഈ അവസരം ഉടമകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും നോട്ടിസ് അയച്ചിട്ടും നികുതി കുടിശ്ശിക അടക്കാത്തവര്‍ക്കെതിരെ റവന്യൂ റിക്കവറി ആരംഭിച്ചിട്ടുണ്ടെന്നും ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

കൂടാതെ ഇപ്പോഴും ബുക്ക്/പേപ്പര്‍ രൂപത്തില്‍ മാത്രം െ്രെഡവിംങ്ങ് ലൈസന്‍സ് ഉള്ളവര്‍ വാഹന്‍ സാരഥി സോഫ്റ്റ് വെയറിലേക്ക് ഡാറ്റ ട്രാന്‍സ്ഫര്‍ നടക്കുന്നതിനാല്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി എത്രയും പെട്ടെന്ന് തെളിവുകള്‍ ഹാജരാക്കി തങ്ങളുടെ ലൈസന്‍സുകള്‍ കാര്‍ഡ് രൂപത്തിലാക്കണമെന്നും അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it