Kerala

കാട്ടാക്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: ഒരാള്‍കൂടി പിടിയില്‍

കഴിഞ്ഞ മാസം 28 ന് രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംഘം അമ്മൂമയെ ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ കാറില്‍ കടത്തികൊണ്ട് പോകുകയായിരുന്നു.

കാട്ടാക്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: ഒരാള്‍കൂടി പിടിയില്‍
X
തിരുവനന്തപുരം: കാട്ടാക്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. പെണ്‍കുട്ടിയെ കടത്തിയ കാറിന്റെ ഡ്രൈവറായ പെരുംകുളം സ്വദേശി തന്‍സീര്‍ ആണ് പിടിയിലായത്. പെണ്‍കുട്ടിയ കൂട്ടുകാരുടെ സഹായത്താല്‍ തട്ടികൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്.

കഴിഞ്ഞ മാസം 28 ന് രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംഘം അമ്മൂമയെ ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ കാറില്‍ കടത്തികൊണ്ട് പോകുകയായിരുന്നു. സംഭവത്തിന് ശേഷം ഊട്ടിയിലേക്ക് കടന്ന ഇയാള്‍ തിരിച്ചെത്തിയ സമയത്താണ് പോലിസ് പിടികൂടിയത്. മുഖ്യപ്രതിയായ ആലമുക്ക് സ്വദശിയായ മുഹമ്മദ് ഇംഫാലിനെ രണ്ട് ദിവസം മുന്‍പ് പിടികൂടിയുന്നു.




Next Story

RELATED STORIES

Share it