കേരളത്തില്‍ ഒരു കൊവിഡ് മരണംകൂടി; ചികില്‍സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു
എറണാകുളം ആലുവ തടിക്കക്കാട് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന് (67) ആണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. എറണാകുളം ആലുവ തടിക്കക്കാട് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന് (67) ആണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രക്തസമ്മര്‍ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ കൊവിഡ് ന്യുമോണിയ ബാധിച്ച നിലയിലാണ് ജൂലൈ 8ന് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പ്ലാസ്മാ തെറാപ്പി അടക്കമുള്ള വിദഗ്ധചികില്സകളും നടത്തിയിരുന്നു.
രോഗബാധയേറ്റതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജൂലൈ 8നാണ് കുഞ്ഞുവീരാനെ കളമശ്ശേരി ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. ഇതോടെ എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് ആകെ 40 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചതെന്നാണ് കണക്ക്.
RELATED STORIES
വിനോദയാത്രക്ക് പോയ സംഘത്തിലെ യുവാവ് ഹോട്ടല്‍ കെട്ടിടത്തിന്റെ മുകള്‍...
18 May 2024 5:50 PM GMTകണ്ണൂര്‍ പുതിയതെരുവില്‍ വാഹനാപകടം; വളപട്ടണം സ്വദേശി മരിച്ചു
18 May 2024 5:44 PM GMTസി.എ.എയ്ക്ക് കീഴില്‍ പൗരത്വം നല്കാന് സംസ്ഥാനതല സമിതി രൂപീകരിച്ച്...
18 May 2024 6:10 AM GMTസംസ്ഥാന ഹജ്ജ് ക്യാംപ് മെയ് 20 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും
17 May 2024 5:34 AM GMTസംസ്ഥാനത്ത് അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ, നാളെ...
17 May 2024 4:52 AM GMTകപ്പൽ ബോട്ടിലിടിച്ച് മൽസ്യത്തൊഴിലാളികൾ മരിച്ച സംഭവം: ക്യാപ്റ്റനടക്കം...
15 May 2024 4:23 PM GMT