Kerala

ഗായകന്‍ കൊച്ചിന്‍ ആസാദ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.മൃതദേഹം കൊച്ചി മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് പഴയ അബ്‌ന മഹളിന് എതിര്‍വശമുള്ള വസതിയില്‍.കബറടക്കം ഇന്ന് വൈകുന്നേരം മൂന്നിന് പള്ളുരുത്തി തങ്ങള്‍ നഗര്‍ മുഹമ്മദ് പള്ളി കബര്‍സ്ഥാനില്‍ നടക്കും

ഗായകന്‍ കൊച്ചിന്‍ ആസാദ് അന്തരിച്ചു
X

കൊച്ചി:ഗായകന്‍ കൊച്ചിന്‍ ആസാദ് (62) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.മൃതദേഹം കൊച്ചി മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് പഴയ അബ്‌ന മഹളിന് എതിര്‍വശമുള്ള വസതിയില്‍.കബറടക്കം ഇന്ന് വൈകുന്നേരം മൂന്നിന് പള്ളുരുത്തി തങ്ങള്‍ നഗര്‍ മുഹമ്മദ് പള്ളി കബര്‍സ്ഥാനില്‍ നടക്കും.മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ആലപിച്ചാണ്് കൊച്ചിന്‍ ആസാദ് പ്രശസ്തനായത്.ഇന്‍ഡ്യയിലും വിദേശത്തുമായി ആയിരത്തിലധികം വേദികളില്‍ കൊച്ചി ആസാദ്് പരിപാടികള്‍ നടത്തിയിട്ടുണ്ട്.ഭാര്യ:സക്കീന ആസാദ് : മക്കള്‍ : നിഷാദ് ആസാദ്,ബിജു ആസാദ്. മരുമക്കള്‍ : ഷംജ നിഷാദ്, ഫെമിന ബിജു

Next Story

RELATED STORIES

Share it