Kerala

നാഷനല്‍ വിമന്‍സ് ഫ്രണ്ട് വനിതാ ദിനാചരണം സംഘടിപ്പിച്ചു

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസുകള്‍, സിഡി പ്രദര്‍ശനം, കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായി സഹകരിച്ച് നിയമബോധവല്‍ക്കരണം, ആദരിക്കല്‍ തുടങ്ങി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു

നാഷനല്‍ വിമന്‍സ് ഫ്രണ്ട് വനിതാ ദിനാചരണം സംഘടിപ്പിച്ചു
X
എന്‍ഡബ്ല്യുഎഫ് അലപ്പുഴയില്‍ സംഘടിപ്പിച്ച നിയമബോധവല്‍ക്കരണ ക്ലാസ് ജില്ലാ കുടുംബകോടതി ജഡ്ജി ടി കെ രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് സ്ത്രീ സുരക്ഷ പ്രമേയമാക്കി ംസ്ഥാന വ്യാപകമായി വനിതാ ദിനാചരണം നടത്തി. 14 ജില്ലകളില്‍ 16 സ്ഥലങ്ങളിലായണു പരിപാടികള്‍ നടത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസുകള്‍, സിഡി പ്രദര്‍ശനം, കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായി സഹകരിച്ച് നിയമബോധവല്‍ക്കരണം, ആദരിക്കല്‍ തുടങ്ങി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് എന്‍ഡബ്ല്യുഎഫ് സംസ്ഥാന സെക്രട്ടറി നസീമ ഉദ്ഘാടനം ചെയ്തു. മാജിദ, ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ജില്ലാ പാനല്‍ മെംബര്‍ അഡ്വ. സന്ധ്യ സംസാരിച്ചു. കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് ഷൈലാ ബഷീര്‍, ലൗ ബേര്‍ഡ് കലക്ഷനില്‍ ദേശീയ അവാര്‍ഡ് നേടിയ അശ്വതി അഖില്‍ എന്നിവരെ ആദരിച്ചു. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ പരിപാടിയില്‍ അഡ്വ. മോഹന്‍ കുമാര്‍ നിയമബോധവല്‍ക്കരണ ക്ലാസെടുത്തു. അഡ്വ. ദീപ്തി, ആമിനാ സജീവ്, സുമയ്യ സംസാരിച്ചു. പത്തനംതിട്ടയില്‍ അഡ്വ. കല, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ഫസീല ഷാജി, അനീഷ, ഫാത്തിമ സംസാരിച്ചു.

ആലപ്പുഴയില്‍ ജില്ലാ കുടുംബകോടതി ജഡ്ജി ടി കെ രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജി വി ഉദയകുമാര്‍, അഡ്വ. എ കെ രാജശ്രീ, സഫിയ സംസാരിച്ചു. കോട്ടയത്ത് അഡ്വ. ലീനാ കൃഷ്ണന്‍, ഷമീമ, സാജിത അന്‍സാരി സംസാരിച്ചു. അന്താരാഷ്ട്ര നീന്തല്‍ താരം സുമി സിറിയകിനെ ആദരിച്ചു.ഇടുക്കിയില്‍ അഡ്വ. സേനാപതി വേണുഗോപാല്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധ സുകുമാരന്‍, പ്രധാനാധ്യാപിക സഫിയ, നസീമ, അന്‍സിയ സംസാരിച്ചു. എറണാകുളത്ത് അഡ്വ സ്മിതാ ഗോപി, പിങ്ക് പോലിസ് ആമിന, വനിതാ സെല്‍ പോലിസ് റഹ്മാബി, എന്‍ ഡബ്ല്യുഎഫ് ജില്ലാ നേതാക്കളായ റമീന ജബ്ബാര്‍, മുംതാസ്, സക്കീന നാസര്‍ സംസാരിച്ചു. തൃശൂരില്‍ അഡ്വ. ശ്രുതീഷ്, റസിയ ഇബ്രാഹീം, ഫാത്തിമ സംസാരിച്ചു. ആര്‍ട്ടിസ്റ്റ് സൈദ യൂസുഫിനെ ആദരിച്ചു. പാലക്കാട് അഡ്വ. സത്താര്‍, ലിഫാഫത്ത്, ഷമീന, റംസീന സംസാരിച്ചു.




Next Story

RELATED STORIES

Share it