Kerala

തൊഴിലുറപ്പ് വേതന കുടിശ്ശിക പതിനഞ്ചിനകം ലഭിക്കും

സീനിയോറിറ്റി അനുസരിച്ചാവും നടപടികള്‍. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്താകെ ശരാശരി 65.97 തൊഴില്‍ ദിനങ്ങളാണ് ലഭ്യമാക്കിയത്.

തൊഴിലുറപ്പ് വേതന കുടിശ്ശിക പതിനഞ്ചിനകം ലഭിക്കും
X

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി വേതന കുടിശ്ശിക ഈമാസം പതിനഞ്ചിനകം തന്നെ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. സീനിയോറിറ്റി അനുസരിച്ചാവും നടപടികള്‍. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്താകെ ശരാശരി 65.97 തൊഴില്‍ ദിനങ്ങളാണ് ലഭ്യമാക്കിയത്.

തൊഴില്‍ ദിനങ്ങളില്‍ എണ്ണത്തില്‍ കൂടുതല്‍ ആലപ്പുഴയാണ് - 93.49 ദിവസങ്ങള്‍. ഏറ്റവും കുറവ് കണ്ണൂരില്‍ - 55.92. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത് തിരുവനന്തപുരം ജില്ലയിലാണ് - 2,36,413 പേര്‍. ഇതില്‍ 58,441 പേരാണ് 100 ദിവസം തൊഴില്‍ പൂര്‍ത്തീകരിച്ചത്.

പട്ടികജാതി വിഭാഗത്തിന്റെ ശരാശരി എടുക്കുകയാണെങ്കില്‍ 79.20 ശതമാനം. 132.53 ശതമാനത്തോടെ ആലപ്പുഴ ഒന്നാമതും ഏറ്റവും കുറവ് 69.07 ശതമാനത്തോടെ എറണാകുളവും. 23,092 പട്ടികജാതിക്കാര്‍ 100 തൊഴില്‍ദിനങ്ങള്‍ തികച്ചു. 2,061 പേര്‍ 200 ദിനങ്ങളും. കഴിഞ്ഞ വര്‍ഷം ഏഴുകോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്കായി കേരളത്തിന് നല്‍കിയത്.

Next Story

RELATED STORIES

Share it