കെഎസ്ഇബി തിരിച്ചറിയല്‍ രേഖകളില്‍ എന്‍പിആര്‍: പൗരത്വ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢ നീക്കമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനനന്തപുരം: കെഎസ്ഇബി പുതിയ കണക്്ഷന് അപക്ഷിക്കുന്ന വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകളില്‍ എന്‍പിആറും ഉള്‍പ്പെടുത്തിയത് സംസ്ഥാനത്തെ പൗരത്വ സമരങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന് വെര്‍ഫെയര്‍ പാര്‍ട്ടി. കേരള സര്‍ക്കാര്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലും എന്‍പിആര്‍ തിരിച്ചറിയല്‍ രേഖകളുടെ കൂട്ടത്തില്‍ നില നിര്‍ത്തിയിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പുറത്ത് എന്‍പിആര്‍ നടപ്പാക്കില്ല എന്നു പറയുമ്പോഴും സെന്‍സസിന്റെ മറവില്‍ എന്‍പിആര്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. അതല്ല സര്‍ക്കാരിന്റെ നിലപാട് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ കെഎസ് ഇബി തിരിച്ചറിയല്‍ രേഖകളുടെ കൂട്ടത്തില്‍ നിന്ന് എന്‍പിആര്‍ ഒഴിവാക്കുകയാണ് വേണ്ടതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT