തെളിവെടുപ്പിന് ഹാജരാവാന്‍ കല്ലട സുരേഷിനും ഡ്രൈവര്‍മാര്‍ക്കും നോട്ടീസ്
തമിഴ്‌നാട് സ്വദേശികളായ കുമാര്‍, അന്‍വറുദ്ദീന്‍ എന്നിവര്‍ക്കാണ് അഞ്ചുദിവസത്തിനകം കാക്കനാട്ടെ ഓഫിസില്‍ ഹാജരാവാന്‍ ആര്‍ടിഒ ജോജി പി ജോസ് നോട്ടീസ് നല്‍കിയത്. അഞ്ചുദിവസത്തിനകം തെളിവെടുപ്പിന് ഹാജരാവണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊച്ചി: ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കല്ലട ബസ്സില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ബസ്സുടമ കെ ആര്‍ സുരേഷ് കുമാറിനും രണ്ട് ഡ്രൈവര്‍മാര്‍ക്കും മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. തമിഴ്‌നാട് സ്വദേശികളായ കുമാര്‍, അന്‍വറുദ്ദീന്‍ എന്നിവര്‍ക്കാണ് അഞ്ചുദിവസത്തിനകം കാക്കനാട്ടെ ഓഫിസില്‍ ഹാജരാവാന്‍ ആര്‍ടിഒ ജോജി പി ജോസ് നോട്ടീസ് നല്‍കിയത്. അഞ്ചുദിവസത്തിനകം തെളിവെടുപ്പിന് ഹാജരാവണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എറണാകുളം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ മുമ്പിലാണ് ഹാജരാവേണ്ടത്. ബസിന്റെ പെര്‍മിറ്റ് സംബന്ധിച്ച തെളിവെടുപ്പിനാണ് കല്ലട സുരേഷിന് നോട്ടീസ് നല്‍കിയത്. മര്‍ദനക്കേസില്‍ പ്രതികളായ സാഹചര്യത്തില്‍ ലൈസന്‍സ് റദ്ദാക്കുന്നത് സംബന്ധിച്ചാണ് ഡ്രൈവര്‍മാര്‍ക്ക് നോട്ടീസ്. യാത്രക്കിടയില്‍ ട്രിപ്പ് നിര്‍ത്തിയ ബസ്സിന്റെ ഡ്രൈവറോടും പിന്നീട് യാത്രക്കാരുമായി മരടിലെത്തിയ ബസ്സിന്റെ ഡ്രൈവറോടുമാണ് സുരേഷ് കല്ലടയ്‌ക്കൊപ്പം ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കല്ലട സുരേഷിനെ പോലിസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാര്‍ മര്‍ദിച്ച് ബസ്സില്‍നിന്ന് ഇറക്കിവിട്ടത്. ബസ്സിലുണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കള്‍ക്കുനേരേ നടന്ന അതിക്രമം പുറംലോകമറിയുന്നത്.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT