Kerala

നോർക്ക എക്സ്പ്രസ് റിക്രൂട്ട്മെന്റ് പുനരാരംഭിച്ചു

ലോക്ക് ഡൗണിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച റിക്രൂട്ട്മെന്റാണ് പുനരാരംഭിച്ചത്.

നോർക്ക എക്സ്പ്രസ് റിക്രൂട്ട്മെന്റ് പുനരാരംഭിച്ചു
X

തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്കുള്ള നഴ്സുമാരുടെ അഭിമുഖം നടന്നു. നോർക്ക തിരുവനന്തപുരം എറണാകുളം സെൻ്ററുകളിൽ നടന്ന നോർക്ക എക്സ്പ്രസ് റിക്രൂട്ട്മെന്റിൽ പങ്കെടുത്ത 12 പേരെ തെരഞ്ഞെടുത്തു. ലോക്ക് ഡൗണിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച റിക്രൂട്ട്മെന്റാണ് പുനരാരംഭിച്ചത്.

ബി.എസ്.സി നഴ്സിങ്ങും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ള വനിതകൾക്ക് ഇനിയും norkaksa19@ gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റ അയയ്ക്കാമെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു. വിശദ വിവരം norkaroots.orgൽ ലഭിക്കും.

Next Story

RELATED STORIES

Share it