Kerala

തൊഴിലന്വേഷകർ അനധികൃത ഏജന്റുകളാൽ കബളിപ്പിക്കപ്പെടരുത്: നോർക്ക റൂട്ട്സ്

അനധികൃത റിക്രൂട്ടിങ് ഏജന്റുകൾ നൽകുന്ന സന്ദർശക വിസ പ്രകാരമുള്ള കുടിയേറ്റം ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നോർക്ക റൂട്ട്‌സ് അറിയിച്ചു. അനധികൃത വിദേശ റിക്രൂട്ട്‌മെന്റുകളെക്കുറിച്ച് നിരവധി മുന്നറിയിപ്പുകൾ നോർക്ക റൂട്ട്‌സ് നൽകിയിട്ടുണ്ടെങ്കിലും തൊഴിലന്വേഷകരെ അനധികൃത ഏജന്റുമാർ കബളിപ്പിക്കുന്നുണ്ട്.

തൊഴിലന്വേഷകർ അനധികൃത ഏജന്റുകളാൽ കബളിപ്പിക്കപ്പെടരുത്: നോർക്ക റൂട്ട്സ്
X

തിരുവനന്തപുരം: വിദേശകാര്യ വകുപ്പിന്റെ ഇ-മൈഗ്രേറ്റ് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത റിക്രൂട്ടിങ് ഏജൻസികൾ മുഖേന മാത്രമേ വിദേശകുടിയേറ്റം നടത്താവു എന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള(ഇസിആർ) പാസ്‌പോർട്ട് ഉടമകളായ തൊഴിലന്വേഷകർ അനധികൃത ഏജന്റുകളാൽ കബളിപ്പിക്കപ്പെടാതിരിക്കുവാനും തുടർ ദുരിതങ്ങൾ ഒഴിവാക്കുവാനുമാണിത്.

അനധികൃത റിക്രൂട്ടിങ് ഏജന്റുകൾ നൽകുന്ന സന്ദർശക വിസ പ്രകാരമുള്ള കുടിയേറ്റം ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നോർക്ക റൂട്ട്‌സ് അറിയിച്ചു. അനധികൃത വിദേശ റിക്രൂട്ട്‌മെന്റുകളെക്കുറിച്ച് നിരവധി മുന്നറിയിപ്പുകൾ നോർക്ക റൂട്ട്‌സ് നൽകിയിട്ടുണ്ടെങ്കിലും തൊഴിലന്വേഷകരെ അനധികൃത ഏജന്റുമാർ കബളിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാൻ, ബഹറിൻ, ഇന്തോനേഷ്യ, ഇറാക്ക്, ജോർദ്ദാൻ, കുവൈത്ത്, ലെബനോൻ, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സൗത്ത് സുഡാൻ, സുഡാൻ, സൗദിഅറേബ്യ, യുഎഇ, സിറിയ, തായ്‌ലാന്റ്, യെമൻ തുടങ്ങി 18 ഇസിആർ (Emigration Check Required) രാജ്യങ്ങളിലേക്ക് തൊഴിൽതേടി പോകുന്നവർക്ക് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റ് മുഖേന തൊഴിൽ കരാർ നിർബന്ധമായിരിക്കെ, സന്ദർശക വിസ നൽകിയാണ് അനധികൃത ഏജന്റുമാർ കബളിപ്പിക്കുന്നത്.

വിദേശതൊഴിലുടമ സന്ദർശക വിസ തൊഴിൽ വിസയാക്കി നൽകുമെങ്കിലും തൊഴിൽ കരാർ ഇമൈഗ്രേറ്റ് സംവിധാനം വഴി തയ്യാറാക്കുന്നില്ല. ഇതിനാൽ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും പലർക്കും വേതനം, താമസം, മറ്റ് അർഹമായ ആനുകൂല്യങ്ങൾ എന്നിവ നിഷേധിക്കുകയും ചെയ്യുന്നു. വിദേശ രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന പലരെയും ഇതിനകം ഇൻഡ്യൻ എംബസിയുടെയും നോർക്ക-റൂട്ട്‌സിന്റെയും സമയോചിതമായ ഇടപെടലിലൂടെ നാട്ടിലെത്തിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it