Kerala

നോർക്ക പുനരധിവാസ വായ്പ: ഓൺലൈൻ ശിൽപശാല നാളെമുതൽ

കേരളത്തിലെ 16 പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ 5369 ശാഖകൾ വഴിയാണ് വായ്പ നൽകുന്നത്

നോർക്ക പുനരധിവാസ വായ്പ: ഓൺലൈൻ ശിൽപശാല നാളെമുതൽ
X

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്സ്മെൻ്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രൻ്റ്സ് (NDPREM) വഴി സ്വയംതൊഴിൽ വായ്പയ്ക്ക് അപേക്ഷിച്ചവർക്കുള്ള ഓൺലൈൻ ശില്പശാലയും സംരഭകത്വ പരിശീലനവും സംശയ നിവാരണവും നാളെ ആരംഭിക്കും.

കേരളത്തിലെ 16 പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ 5369 ശാഖകൾ വഴിയാണ് വായ്പ നൽകുന്നത്. 30 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്കാണ് 15 ശതമാനം നോർക്ക മൂലധന സബ്സിഡിയോടെയുള്ള വായ്പ അനുവദിക്കുന്നത്. കൃത്യമായ തിരിച്ചടവിന് 3 ശതമാനം പലിശ സബ്സിഡിയും അനുവദിക്കും.തിരികെ എത്തുന്ന പ്രവാസികൾക്കാണ് സംരഭകരാകാൻ വായ്പ നൽകുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 1043 പേർക്കായി 53. 43 കോടി രൂപ വായ്പ അനുവദിച്ചിരുന്നു.

വിശദ വിവരം www.norkaroots.org യിലും ടോൾ ഫ്രീ നാരായ 0091906110677 ( ഇന്ത്യയ്ക്കകത്ത് ),00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. ഓൺലൈൻ ട്രെയിനിംഗ് നടക്കുന്ന ജില്ല, അപേക്ഷകരുടെ എണ്ണം, തീയതി സമയം എന്ന ക്രമത്തിൽ ചുവടെ. ജൂൺ 30 വരെ അപേക്ഷിച്ച 1646 അപേക്ഷകരെയാണ് അഭിമുഖത്തിന് വ്യക്തിഗത അറിയിപ്പ് നൽകിയിട്ടുള്ളത്.

1 Kollam 95 14/07/2020 10.30 AM

2 Kollam 95 14/07/2020 2.30 PM

3 Alappuzha 92 15/07/2020 10.30 AM

4 PTA+KLM 98 15/07/2020 2.30 PM

5 KTM+IDK+WYD 85 16/07/2020 10.30 AM

6 EKM 95 16/07/2020 2.30 PM

7 EKM+KSD 88 17/07/2020 10.30 AM

8 TSR 95 17/07/2020 2.30 PM

9 MLPM 95 18/07/2020 10.30 AM

10 MLPM 98 18/07/2020 2.30 PM

11 TSR+PLKD 95 21/07/2020 10.30 AM

12 PLKD 71 21/07/2020 2.30 PM

13 KZD 95 22/07/2020 10.30 AM

14 KZD+KNR 95 22/07/2020 2.30 PM

15 KNR 69 23/07/2020 10.30 AM

16 KLM+ALPY+PTA+IDK(2) 95 23/07/2020 2.30 PM

17 KTM+EKM+TSR+PKD(2) 95 24/07/2020 10.30 AM

18 MLPM+KZD+WYD+KNR+KSD(2) 95 24/07/2020 2.30 PM

Next Story

RELATED STORIES

Share it