Kerala

നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം കൂടുതൽ വിമാനത്താവളങ്ങളിലേക്ക്

ഇതുവരെ വിദേശത്തുള്ള പ്രവാസികൾക്കായി നോർക്ക നടപ്പിലാക്കിയ എമർജൻസി ആംബുലൻസ് സേവനം ഇന്ത്യയ്ക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ പ്രവാസികൾക്കും ഇനി മുതൽ ലഭിക്കും.

നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം കൂടുതൽ വിമാനത്താവളങ്ങളിലേക്ക്
X

തിരുവനന്തപുരം: അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശ മലയാളികളെ അല്ലെങ്കിൽ വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ ഭൗതികശരീരം വിമാനത്താവളങ്ങളിൽ നിന്നും അവരുടെ വീട്ടിലേക്കോ അവർ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോർക്ക എമർജൻസി ആംബുലൻസ് സർവ്വീസ്. നോർക്ക റൂട്ട്‌സും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ചാണ് നേർക്ക് എമർജൻസി ആംബുലൻസ് സേവനം നടപ്പിലാക്കുന്നത്.

നോർക്ക എമർജൻസി ആംബുലൻസ് സർവ്വീസ് ഇപ്പോൾ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലാണ് ഉള്ളത്. ഈ സേവനം ആരംഭിച്ചതു മുതൽ ഇതുവരെ 294 സേവനമാണ് ലഭ്യമാക്കിയത്. സേവനം ഇപ്പോൾ കേരളത്തിന്റെ തൊട്ടടുത്തുള്ള മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ കൂടി ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി കേരളത്തിന്റെ വടക്കേ അറ്റത്തുള്ള പ്രവാസികൾക്കുകൂടി പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.

ഇതുവരെ വിദേശത്തുള്ള പ്രവാസികൾക്കായി നോർക്ക നടപ്പിലാക്കിയ എമർജൻസി ആംബുലൻസ് സേവനം ഇന്ത്യയ്ക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ പ്രവാസികൾക്കും ഇനി മുതൽ ലഭിക്കും. ഇതരസംസ്ഥാനങ്ങളിൽ വച്ച് രോഗബാധിതരായ കേരളീയർക്ക് അല്ലെങ്കിൽ അന്യ സംസ്ഥാനത്ത് വച്ച് മരണമടഞ്ഞ മലയാളിയുടെ ഭൗതിക ശരീരം കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്ന് അവരവരുടെ വീടുകളിലേക്കോ ചികിത്സ ആവശ്യപ്പെടുന്ന ആശുപത്രയിലേക്കോ എത്തിക്കും. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് അകത്തുള്ള പ്രവാസികൾക്കും ഈ സേവനം ലഭ്യമാക്കുന്നത്.

പ്രവാസി മലയാളികൾക്ക് ആശ്വാസമായി നോർക്കയുടെ എമർജൻസി ആംബുലൻസ് സേവനം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ബഹറിൻ, ചിക്കാഗോ, കൊളംബോ, ദമാം, ദോഹ, ദുബായ്, കുവൈറ്റ്, ലണ്ടൻ, സൗദി അറേബ്യ, മസ്‌ക്കറ്റ്, സ്വിറ്റ്‌സർലന്റ്, ഒമാൻ, ഖത്തർ, ഷാർജ, സൗത്ത് ആഫ്രിക്ക, സൂഡാൻ, ഇന്ത്യോനേഷ്യ, ന്യൂസിലന്റ്, ടൊറോഡോ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രോഗികളായ പ്രവാസികൾ/ഭൗതികശരീരം പ്രസ്തുത സേവനത്തിലൂടെ നാട്ടിലെത്തിച്ചിട്ടുണ്ട്.

ആംബുലൻസ് സേവനം അവശ്യമുള്ളവർ നോർക്കയുടെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) വിളിക്കുകയും norkaemergencyambulance@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്‌പോർട്ടിന്റെയും വിമാന ടിക്കറ്റിന്റേയും പകർപ്പ് അയക്കുകയും വേണം.

Next Story

RELATED STORIES

Share it