Kerala

പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കും: മന്ത്രി പി തിലോത്തമന്‍

പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ അതാത് മാസം നല്‍കുക, ആശ്രിത പെന്‍ഷന്‍ അതാത് കാലത്തെ പെന്‍ഷന്റെ അമ്പതുശതമാനം ആക്കുക, കുടിശ്ശിക പെന്‍ഷന്‍ എത്രയും വേഗം നല്‍കുക, ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുക, ജേര്‍ണിലിസ്റ്റ് നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷന്‍ ഏകീകരിക്കുക എന്നീ ആവശ്യങ്ങളാണ് അസോസിയേഷന്‍ ഉന്നയിച്ചത്

പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കും: മന്ത്രി പി തിലോത്തമന്‍
X

കൊച്ചി:പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ . കേരള നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യായമായ ആവശ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ അതാത് മാസം നല്‍കുക, ആശ്രിത പെന്‍ഷന്‍ അതാത് കാലത്തെ പെന്‍ഷന്റെ അമ്പതുശതമാനം ആക്കുക, കുടിശ്ശിക പെന്‍ഷന്‍ എത്രയും വേഗം നല്‍കുക, ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുക, ജേര്‍ണിലിസ്റ്റ് നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷന്‍ ഏകീകരിക്കുക എന്നീ ആവശ്യങ്ങളാണ് അസോസിയേഷന്‍

ഉന്നയിച്ചത്. കേരള നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജെ മധുസൂദനന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. കെഎന്‍ജെപിഎ മുന്‍ പ്രസിഡന്റ് എം കെ കുഞ്ഞിക്കുട്ടന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ പുരസ്‌കാരം എം ഹൃദ്യ, എ അപര്‍ണ എന്നിവര്‍ക്ക് നല്‍കി. ബോഡി നറുക്കെടുപ്പിലൂടെ വിജയിച്ച പത്തുപേര്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്തു. ജോസ് ജെ നിധിരി, പി പി ഉണ്ണികൃഷ്ണന്‍, ടി കെ ചെറിയാന്‍, സി എസ് ഉണ്ണിത്താന്‍, എം സി ആന്റണി, കെ പി രാജന്‍, കെ ബി സുബ്രഹ്മണ്യന്‍, പി ഡി ശിവരാമന്‍ ,ഒ ചന്ദ്രശേഖരന്‍ സംസാരിച്ചു

Next Story

RELATED STORIES

Share it