Kerala

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വട്ടംകറക്കി ബാങ്കുകള്‍

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതില്‍ കാലതാമസം വരുത്തിയാണ് രോഗികളെ വട്ടംകറക്കുന്നത്. ചിപ് രൂപത്തിലുള്ള എടിഎം കാര്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വട്ടംകറക്കി ബാങ്കുകള്‍
X

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ബാങ്കുകള്‍ ബുദ്ധിമുട്ടിക്കുന്നതായി പരാതി. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതില്‍ കാലതാമസം വരുത്തിയാണ് രോഗികളെ വട്ടംകറക്കുന്നത്. ചിപ് രൂപത്തിലുള്ള എടിഎം കാര്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടുന്നത്.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ തിരുവനന്തപുരം ശാഖയിലാണ് രോഗികളുടെ അക്കൗണ്ട്. ഒരുമാസം മുമ്പ് വരെ എടിഎം ഉപയോഗിച്ച് ഏത് ബാങ്കിന്റെ ശാഖയില്‍നിന്നും പതിവുപോലെ പണം പിന്‍വലിക്കാമായിരുന്നു. എന്നാല്‍, എടിഎം കാര്‍ഡ് ചിപ് രൂപത്തിലാക്കുന്നതുമായ നടപടിക്രമം വൈകിയതോടെ കൃത്യമായി അക്കൗണ്ടിലെത്തുന്ന പണം സ്വീകരിക്കാന്‍ സാധിക്കുന്നില്ല. കാര്‍ഡില്‍ ഒപ്പിടേണ്ടയാള്‍ നേരിട്ട് കാസര്‍കോട്ടെ ശാഖയിലെത്തണമെന്നാണ് ആദ്യം നിഷ്‌കര്‍ഷിച്ചത്. എന്നാല്‍, കിടപ്പുരോഗികളുടെയും മറ്റും പ്രയാസം പരിഗണിച്ച് തഹസില്‍ദാരുടെ സമ്മതപത്രവുമായി അടുത്ത ബന്ധു ഹാജരായാല്‍ മതിയെന്ന തീരുമാനമായി.

എന്നാല്‍ പലര്‍ക്കും ഈ നടപടി കൃത്യമായി പാലിക്കുന്നതിന് കഴിയുന്നില്ല. ഇന്നലെ ബെള്ളൂര്‍ പഞ്ചായത്ത് ഉള്‍പ്പടെയുള്ള മേഖലയില്‍നിന്ന് നിരവധി രോഗികള്‍ കാസര്‍കോട്ടെ ബാങ്ക് ശാഖയിലെത്തിയിരുന്നു. അരമണിക്കൂറിനകം കാര്യങ്ങള്‍ ശരിയാക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും ബിഎസ്എന്‍എലുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കൊണ്ട് പരിഹാരം നീണ്ടു. ഇതോടെ പലരും ഏറെ കാത്തുനിന്ന് വെറുംകൈയ്യോടെ തിരിച്ചുപോയി. സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ പണം അക്കൗണ്ടില്‍നിന്നും പിന്‍വലിക്കാമെന്നാണ് ശാഖാമാനേജര്‍ അറിയിച്ചത്. അതേസമയം ചിലരുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരുവനന്തപുരത്തുനിന്നാണ് തീര്‍പ്പാക്കേണ്ടതെന്നും പറയുന്നു.

Next Story

RELATED STORIES

Share it