- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചി മേയര്‍ക്കെതിരായ എല്‍ഡിഎഫിന്റെ അവിശ്വാസം; വോട്ടെടുപ്പ് ഇന്ന്
മേയര്‍ സൗമിനി ജെയിന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം സമ്പൂര്‍ണ പരാജയമാണെന്നാരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതെത്തുടര്‍ന്നാണ് കലക്ടര്‍ ചര്‍ച്ചയും വോട്ടെടുപ്പും നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
കൊച്ചി: കൊച്ചി മേയര്‍ക്കെതിരേ പ്രതിപക്ഷമായ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസപ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. മേയര്‍ സൗമിനി ജെയിന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം സമ്പൂര്‍ണ പരാജയമാണെന്നാരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതെത്തുടര്‍ന്നാണ് കലക്ടര്‍ ചര്‍ച്ചയും വോട്ടെടുപ്പും നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എന്നാല്‍, അവിശ്വാസപ്രമേയം പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ അണിയറയില്‍ ഒരുക്കുന്നത്.
നടപടിയില്‍നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കാന്‍ യുഡിഎഫ് ശ്രമം നടത്തുന്നുണ്ട്. യുഡിഎഫിന്റെ 38 അംഗങ്ങളും ഒറ്റക്കെട്ടായി നിന്നാല്‍ അവിശ്വാസപ്രമേയം പരാജയപ്പെടും. എന്നാല്‍, മേയര്‍ക്കെതിരേ അവരുടെ പാര്‍ട്ടിയില്‍ ശക്തമായ എതിര്‍വികാരമുണ്ടെന്നും ഇത് ഉപകരിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. യുഡിഎഫില്‍ ഭിന്നതയില്ലെന്നും ഒറ്റക്കെട്ടായി അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തുമെന്നും നേതൃത്വം വ്യക്തമാക്കുന്നു. ഏതുവിധേനയും വോട്ടെടുപ്പ് പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്.
74 അംഗ കൗണ്‍സില്‍ ക്വാറം തികയണമെങ്കില്‍ 38 അംഗങ്ങള്‍ പങ്കെടുക്കണം. ക്വാറം തികയാതിരിക്കാന്‍ യുഡിഎഫ് അംഗങ്ങളില്‍ ഭൂരിഭാഗവും യോഗത്തില്‍നിന്ന് വിട്ടുനിന്നേക്കും. ബിജെപിയുടെ രണ്ട് അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. ക്വാറം തികയാതെ വന്നാല്‍ അവിശ്വാസ പ്രമേയനടപടികള്‍ ആറുമാസംവരെ വൈകിപ്പിക്കാന്‍ സാധിക്കും. ഇതാണ് യുഡിഎഫിന്റെ പ്രതീക്ഷ. പ്രതിപക്ഷമായ എല്‍ഡിഎഫിന് 34 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് 2.30ന് അവിശ്വാസപ്രമേയ നടപടികള്‍ ആരംഭിക്കാനാണ് തീരുമാനം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















