Kerala

എസ്‌ഐ പരീക്ഷയിലെ ക്രമക്കേട്: പുനരന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

വിഷയത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

എസ്‌ഐ പരീക്ഷയിലെ  ക്രമക്കേട്: പുനരന്വേഷണമില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പിഎസ്‌സിയുടെ പോലിസ് എസ്‌ഐ പരീക്ഷയില്‍ നടത്തിയ ക്രമക്കേടില്‍ പുനരന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാരിന് അനങ്ങാപ്പാറ നയമാണെന്ന പ്രതിപക്ഷ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിരോധനത്തിന് ശേഷവും പല ഉദ്യോഗാര്‍ത്ഥികളും പിഎസ് സി പരീക്ഷാ ഹാളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Next Story

RELATED STORIES

Share it