Kerala

സംസ്ഥാനത്തെ മദ്യശാലകൾ തൽക്കാലം തുറക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

മദ്യശാലകൾ ഇപ്പോൾ തുറന്നാൽ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞു.

സംസ്ഥാനത്തെ മദ്യശാലകൾ തൽക്കാലം തുറക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിർദേശം
X

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയൻ എക്സൈസ് മന്ത്രിയുമായി ആശയവിനിമയം നടത്തി. എക്സൈസ്മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കുമാണ് ഉടൻ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയത്.

മറ്റു സംസ്ഥാനങ്ങളിൽ മദ്യ കടകൾ തുറന്നപ്പോൾ ഉണ്ടായ സാഹചര്യവും വിലയിരുത്തി. കൂടാതെ പ്രവാസികൾ മടങ്ങി വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പോലിസിന് കൂടുതൽ ശ്രദ്ധ അവരുടെ കാര്യങ്ങളിൽ നോക്കേണ്ടതുള്ളതും വിലയിരുത്തി. ഡിജിപിയുടെ അഭിപ്രായം കൂടി സ്വീകരിച്ച ശേഷം ആയിരിക്കും മദ്യശാലകൾ തുറക്കുന്ന സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുമായി എക്സൈസ് മന്ത്രിയും എക്സൈസ് കമ്മീഷണറും കൂടിക്കാഴ്ച നടത്തിയത്. മദ്യശാലകൾ ഇപ്പോൾ തുറന്നാൽ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി തത്കാലം മദ്യശാല തുറക്കില്ലെന്ന് പറഞ്ഞിരുന്നു. അതേസമയം ലോക്ക്ഡൗൺ അവസാനിച്ചതിന് ശേഷം മാത്രമേ മദ്യഷാപ്പുകൾ തുറക്കൂവെന്ന് പറയാനാകില്ലെന്നും എക്സൈസ് വകുപ്പധികൃതർ അറിയിച്ചു.

Next Story

RELATED STORIES

Share it