Kerala

പോലിസിലെ അഴിമതിയിലും ക്രമക്കേടിലും അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ്

വെ​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളോ​ട് ഹാ​ജ​രാ​കാ​ൻ അന്വേഷണ സംഘത്തിന്റെ നി​ർ​ദ്ദേ​ശം. പ്ര​തി​സ്ഥാ​ന​ത്തു​ള്ള11 പോലി​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. സം​ഭ​വ​ത്തി​ൽ എ​സ്എ​പി ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും.

പോലിസിലെ അഴിമതിയിലും ക്രമക്കേടിലും അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ്
X

തിരുവനന്തപുരം: പോലിസിലെ അഴിമതിയിലും ക്രമക്കേടിലും അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ്. സിഎജിയുടെ കണ്ടെത്തലുകൾ പരിശോധിക്കാനുള്ള അധികാരം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കാണ്. നിലപാട് തിരുവനന്തപുരം വിജിലൻസ് കോടതിയെ അറിയിച്ചു. പോലിസ് അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് വിജിലൻസ് പ്രോസിക്യൂട്ടർ ചെറുന്നിയൂർ ഉണ്ണികൃഷ്ണൻ കോടതിയിൽ മറുപടി നൽകിയത്. കേസ് അടുത്ത മാസം ഒമ്പതിന് വീണ്ടും പരിഗണിക്കും.

അതേസമയം, വെ​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളോ​ട് ഹാ​ജ​രാ​കാ​ൻ അന്വേഷണ സംഘം നി​ർ​ദ്ദേ​ശം നൽകി. പ്ര​തി​സ്ഥാ​ന​ത്തു​ള്ള11 പോലി​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. സം​ഭ​വ​ത്തി​ൽ എ​സ്എ​പി ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും. അതിനിടെ വെ‌​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള പ്ര​ത്യേ​ക സം​ഘം വി​പു​ലീ​ക​രി​ച്ചു. ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സം​ഭ​വം അ​ന്വേ​ഷി​ക്കു​ക. 22 വ​ർ​ഷ കാ​ല​യ​ള​വി​ൽ വെ​ടി​യു​ണ്ട​ക​ൾ എ​പ്പോ​ഴാ​ണ് കാ​ണാ​താ​യ​തെ​ന്നും സം​ഘം അ​ന്വേ​ഷി​ക്കും. ഐ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഷാ​ന​വാ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കും. സ്‌​പെഷ്യല്‍ ആം​ഡ് ഫോ​ഴ്‌​സ് ബ​റ്റാ​ലി​യ​നി​ല്‍ നി​ന്ന് 25 റൈ​ഫി​ളു​ക​ളും 12,061 കാ​ട്രി​ഡ്ജു​ക​ളും കാ​ണാ​താ​യെ​ന്നാ​ണ് സി​എ​ജി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം റൈ​ഫി​ളു​ക​ൾ കാ​ണാ​താ​യി​ട്ടി​ല്ലെ​ന്ന് ആഭ്യന്തര സെക്രട്ടറിയും ക്രൈം ​ബ്രാ​ഞ്ച് മേ​ധാ​വി ടോ​മി ത​ച്ച​ങ്ക​രിയും അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it