266 അനധികൃത ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേ നടപടി വൈകുന്നു
ഇവയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടുന്നതിന് മുമ്പ് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് നടപടി നീളുന്നത്. കല്ലട ബസ്സിലെ അക്രമത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ ഏജന്‍സികളെ കണ്ടെത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 266 ട്രാവല്‍ ഏജന്‍സികള്‍ക്കെതിരായ നടപടികള്‍ വൈകുന്നു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളാണിവ.
ഇവയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടുന്നതിന് മുമ്പ് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് നടപടി നീളുന്നത്. കല്ലട ബസ്സിലെ അക്രമത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ ഏജന്‍സികളെ കണ്ടെത്തിയത്.
ഏഴു ദിവസത്തിനുള്ളില്‍ ലൈസന്‍സ് ഹാജരാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും ഏജന്‍സികള്‍ ലൈസന്‍സ് ഹാജരാക്കിയിട്ടില്ല. നിയമോപദേശം തേടാന്‍ തീരുമാനിച്ചതോടെയാണ് നടപടി നീളുന്നത്. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലായിരുന്നു തീരുമാനം.
ശക്തമായ നടപടികളെടുക്കും മുന്‍പ് നിയമവശങ്ങളെക്കുറിച്ച് വിശദമായ പരിശോധന വേണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ട്രാവല്‍ ഏജന്‍സികള്‍ കോടതിയെ സമീപിക്കാനിടയുണ്ട്. ഇതോടെയാണ് നിയമ വകുപ്പിനോട് നിയമോപദേശം തേടാമെന്ന് യോഗം തീരുമാനമെടുത്തത്.
RELATED STORIES
സൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി: എട്ട് മരണം
22 March 2023 10:59 AM GMTഇടുക്കിയില്‍ യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പ് കൊണ്ട് ...
22 March 2023 10:50 AM GMT