Kerala

പി​​​ഴ കു​​​റ​​​ച്ച തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ മാറ്റം വരുത്തില്ലെന്ന്‍ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി

കേ​​​ന്ദ്ര മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​ര​​​മു​​​ള്ള പി​​​ഴ​​​ത്തു​​​ക​​യുമായി ബന്ധപ്പെട്ട് കേ​​​ന്ദ്ര ഗ​​​താ​​​ഗ​​​ഗ​​​ത മ​​​ന്ത്രാ​​​യ​​​ല​​​യം കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍​​​ക്ക് ക​​​ത്ത് ന​​​ല്‍​​​കി​​​യി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാണ് അദേഹത്തിന്റെ പ്രതികരണം.

പി​​​ഴ കു​​​റ​​​ച്ച തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ മാറ്റം വരുത്തില്ലെന്ന്‍ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി
X

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍​​​ക്കു​​​ള്ള പി​​​ഴ കു​​​റ​​​ച്ച തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ മാറ്റം വ​​​രു​​​ത്താ​​​ന്‍ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു സം​​സ്ഥാ​​ന ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ കെ ശ​​​ശീ​​​ന്ദ്ര​​​ന്‍. കേ​​​ന്ദ്ര മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​ര​​​മു​​​ള്ള പി​​​ഴ​​​ത്തു​​​ക​​യുമായി ബന്ധപ്പെട്ട് കേ​​​ന്ദ്ര ഗ​​​താ​​​ഗ​​​ഗ​​​ത മ​​​ന്ത്രാ​​​യ​​​ല​​​യം കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍​​​ക്ക് ക​​​ത്ത് ന​​​ല്‍​​​കി​​​യി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാണ് അദേഹത്തിന്റെ പ്രതികരണം.

എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍​​​ക്കു​​​മു​​​ള്ള പൊ​​​തു​​​വാ​​​യ നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ള്‍ മാ​​​ത്ര​​​മാ​​​ണു ക​​​ത്തി​​​ലു​​​ള്ള​​​ത്. നി​​​യ​​​മോ​​​പ​​​ദേ​​​ശം സ്വീ​​​ക​​​രി​​​ച്ച​​​ ശേ​​​ഷ​​​മാ​​​ണ് കേ​​​ര​​​ളം കേ​​​ന്ദ്ര നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​ര​​​മു​​​ള്ള പി​​​ഴ​​​ത്തു​​​ക​​​യി​​​ല്‍ കു​​​റ​​​വു വ​​​രു​​​ത്തി​​​യ​​​ത്. നി​​​യ​​​മ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍​​​ക്കു​​​ള്ള അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ പി​​​ഴ​​​ത്തു​​​ക​​​യി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​ര്‍ കു​​​റ​​​വു വ​​​രു​​​ത്തി​​​യ​​​ത്. അ​​​തി​​​നാ​​​ല്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെന്നും മന്ത്രി പറഞ്ഞു.

അ​​​ത​​​ല്ല, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ കേ​​​ര​​​ളം ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​ലം​​​ഘ​​​നം എ​​​ന്താ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യം വി​​​ശ​​​ദ​​​മാ​​​യ ക​​​ത്തു ന​​​ല്‍​​​കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ അ​​​ക്കാ​​​ര്യം നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി ആ​​​ലോ​​​ചി​​​ക്കു​​​ക​​​യും ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യുമെന്നും അദ്ദേഹം പറഞ്ഞു. നി​​​ല​​​വി​​​ല്‍ അ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ല. അ​​​തി​​​നാ​​​ല്‍ പി​​​ഴ​​​ത്തു​​​ക​​​യി​​​ല്‍ കു​​​റ​​​വ് വ​​​രു​​​ത്തി​​​യ തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും നി​​​ല​​​വി​​​ലെ സ്ഥി​​​തി തു​​​ട​​​രു​​​മെ​​​ന്നും ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Next Story

RELATED STORIES

Share it