Kerala

സാമ്പത്തിക വിദഗ്ദ്ധരുമായി കൂടിക്കാഴ്ച; കേന്ദ്ര ധനമന്ത്രിയെ ഒഴിവാക്കിയതിൽ വിമർശനവുമായി ശശി തരൂർ

ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമർശനം. 'അതേ ചോദ്യം വീണ്ടും. എന്താണ് ഇവിടെ നടക്കുന്നത്? ധനമന്ത്രി കഴിവുകെട്ടവരാണോ?'-തരൂർ ട്വീറ്റിൽ ചോദിച്ചു.

സാമ്പത്തിക വിദഗ്ദ്ധരുമായി കൂടിക്കാഴ്ച; കേന്ദ്ര ധനമന്ത്രിയെ ഒഴിവാക്കിയതിൽ വിമർശനവുമായി ശശി തരൂർ
X

തിരുവനന്തപുരം: ബജറ്റിന് മുന്നോടിയായി രാജ്യത്തെ മുതിർന്ന സാമ്പത്തിക വിദഗ്ദ്ധരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ ഒഴിവാക്കിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമർശനം. 'അതേ ചോദ്യം വീണ്ടും. എന്താണ് ഇവിടെ നടക്കുന്നത്? ധനമന്ത്രി കഴിവുകെട്ടവരാണോ?'-തരൂർ ട്വീറ്റിൽ ചോദിച്ചു.

നീതി ആയോഗ് വിളിച്ചു ചേർത്ത യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരിതല ഗതാഗത മന്ത്രി നിതിൻഗഡ്കരി, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ സന്നിഹിതരായിരുന്നു. കയറ്റുമതിക്കാർ, ബാങ്കർമാർ, സംരംഭകർ, സ്വകാര്യ കമ്പനി പ്രതിനിധികൾ തുടങ്ങിയ നാൽപ്പത് പേർ രണ്ടു മണിക്കൂർ നീണ്ട യോഗത്തിൽ പങ്കെടുത്തു. ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും സാമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിനും വേണ്ടിയുള്ള നിർദ്ദേശങ്ങൾ പ്രധാനമന്ത്രി സ്വീകരിച്ചു. ധനമന്ത്രാലയത്തിൽ നിന്ന് സെക്രട്ടറിമാരും പങ്കെടുത്തു.

Next Story

RELATED STORIES

Share it