Kerala

കൊവിഡ് 19 :എന്‍ഐഒഎസ് പരീക്ഷകള്‍ മാറ്റിവച്ചു

ഓവര്‍സീസ് പഠിതാക്കള്‍ക്കുള്ള പരീക്ഷകള്‍ നേരത്തെ തന്നെ മാറ്റി വച്ചിരുന്നു. സ്ഥിതി വിലയിരുത്തിയ ശേഷം പുതുക്കിയ പരീക്ഷാ തീയതികള്‍ അറിയിക്കും.

കൊവിഡ് 19 :എന്‍ഐഒഎസ് പരീക്ഷകള്‍ മാറ്റിവച്ചു
X

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്ങ്(എന്‍ഐഒഎസ്) 2020 മാര്‍ച്ച് 31 വരെ നിശ്ചയിച്ചിരുന്ന സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകളും 2020 മാര്‍ച്ച് 24 മുതല്‍ മാര്‍ച്ച് 31 വരെ നിശ്ചയിച്ചിരുന്ന സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി തിയറി പരീക്ഷകളും, 2020 മാര്‍ച്ച് 30 വരെ നിശ്ചയിച്ചിരുന്ന ഓണ്‍-ഡിമാന്‍ഡ് പരീക്ഷകളും മാറ്റി വച്ചു.

കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായി കേന്ദ്ര ഉന്നത വിദ്യാഭ്യാസ, സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ഓവര്‍സീസ് പഠിതാക്കള്‍ക്കുള്ള പരീക്ഷകള്‍ നേരത്തെ തന്നെ മാറ്റി വച്ചിരുന്നു. സ്ഥിതി വിലയിരുത്തിയ ശേഷം പുതുക്കിയ പരീക്ഷാ തീയതികള്‍ അറിയിക്കും. സഹായങ്ങള്‍ക്ക് 18001809393 എന്ന എന്‍ഐഒഎസ് ഹെല്‍പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Next Story

RELATED STORIES

Share it