Kerala

നീലേശ്വരം പീഡനം; അപ്പോളോ അഹ്മദും പിടിയില്‍

മുഖ്യസൂത്രധാരന്‍ ക്വിന്റല്‍ മുഹമ്മദാണ് ഇയാള്‍ക്ക് പെണ്‍കുട്ടിയെ എത്തിച്ചുനല്‍കിയതെന്നാണു വിവരം.

നീലേശ്വരം പീഡനം; അപ്പോളോ അഹ്മദും പിടിയില്‍
X

നീലേശ്വരം: തൈക്കടപ്പുറത്തെ പതിനാറുകാരിയെ കര്‍ണാടകയിലെ മടിക്കേരിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. പടന്നക്കാട് സ്വദേശിയും നിലവില്‍ തൈക്കടപ്പുറത്ത് താമസക്കാരനുമായ അഹ്മദ് (65) ആണ് അറസ്റ്റിലായത്. പടന്നക്കാട് ടൗണില്‍ അപ്പോളോ ടയേഴ്‌സ് എന്ന ടയര്‍ കടയുടെ ഉടമയായിരുന്നു.

മുഖ്യസൂത്രധാരന്‍ ക്വിന്റല്‍ മുഹമ്മദാണ് ഇയാള്‍ക്ക് പെണ്‍കുട്ടിയെ എത്തിച്ചുനല്‍കിയതെന്നാണു വിവരം. ഇതോടെ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം ആറായി. കിന്റല്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്.

Next Story

RELATED STORIES

Share it