പുതുവര്‍ഷത്തില്‍ ആദ്യം ദിനം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേര്‍

ഇന്നലെ രാത്രി വരെ 1,25,131 യാത്രക്കാരാണ് മെട്രോയില്‍ സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷം നാലാം ഓണ ദിവസം 1.5 ലക്ഷം പേര്‍ മെട്രോയില്‍ യാത്ര ചെയ്തിരുന്നു. ഇന്നലെ തീരക്ക് വര്‍ധിച്ചതോടെ ടിക്കറ്റുകള്‍ നേരിട്ട് നല്‍കേണ്ടി വന്നു

പുതുവര്‍ഷത്തില്‍ ആദ്യം ദിനം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേര്‍

കൊച്ചി: പുതുവര്‍ഷത്തിലെ ആദ്യ ദിനമായ ഇന്നലെ ഒരു ലക്ഷത്തിലധികം യാത്രക്കാരുമായി കൊച്ചി മെട്രോയുടെ കുതിപ്പ്. ഇന്നലെ രാത്രി വരെ 1,25,131 യാത്രക്കാരാണ് മെട്രോയില്‍ സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷം നാലാം ഓണ ദിവസം 1.5 ലക്ഷം പേര്‍ മെട്രോയില്‍ യാത്ര ചെയ്തിരുന്നു. ഇന്നലെ തീരക്ക് വര്‍ധിച്ചതോടെ ടിക്കറ്റുകള്‍ നേരിട്ട് നല്‍കേണ്ടി വന്നു. ദിവസവും മൂന്ന് ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് കൊച്ചി മെട്രോയ്ക്കുള്ളത്. നിലവില്‍ ദിവസവം 60,000 പേരാണ് മെട്രോയില്‍ യാത്ര ചെയ്യുന്നത്. 2019 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം ഒരു കോടിയിലധികം പേരാണ് കൊച്ചി മെട്രോയില്‍ യാത്രചെയ്തത്

RELATED STORIES

Share it
Top