Kerala

പുതിയ കൊവിഡ് കേസുകള്‍: കോട്ടയം ജില്ലയില്‍ യാത്രയ്ക്ക് സത്യവാങ്മൂലമോ പാസോ നിര്‍ബന്ധം; ഹോട്ട്‌സ്പോട്ടുകളില്‍ പ്രവേശന നിയന്ത്രണം

അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാം.

പുതിയ കൊവിഡ് കേസുകള്‍: കോട്ടയം ജില്ലയില്‍ യാത്രയ്ക്ക് സത്യവാങ്മൂലമോ പാസോ നിര്‍ബന്ധം; ഹോട്ട്‌സ്പോട്ടുകളില്‍ പ്രവേശന നിയന്ത്രണം
X

കോട്ടയം: രണ്ടുപേര്‍ക്കുകൂടി കൊവിഡ്- 19 സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യസാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങുകയോ കൂട്ടംകൂടുകയോ വാഹനയാത്ര നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയ്ക്കുള്ളില്‍ യാത്രചെയ്യുന്നതിന് സത്യവാങ്മൂലമോ പോലിസ് നല്‍കുന്ന പാസോ കൈവശമുണ്ടായിരിക്കണം.

അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാം. പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലിസ് വാഹനപരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്രചെയ്യുന്നവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യും. ഹൈക്കോടതി ഉത്തരവുപ്രകാരമുള്ള പിഴ ഈടാക്കിയശേഷമേ വാഹനങ്ങള്‍ വിട്ടുനല്‍കൂ.

പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയുടെ 20, 29, 36, 37 വാര്‍ഡുകളും ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ പ്രവേശനനിയന്ത്രണമുണ്ട്. അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുമാത്രമാണ് പ്രവര്‍ത്തനാനുമതി. മറ്റു സ്ഥലങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ക്കുവിധേയമായി പ്രവര്‍ത്തിക്കാം.

Next Story

RELATED STORIES

Share it