Kerala

ഇന്ന് 38 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി

നിലവില്‍ ആകെ 453 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ഇന്ന് 38 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ (കണ്ടൈന്‍മെന്റ് സോണ്‍ 13), പള്ളിക്കര (4, 14), പനത്തടി (2, 5, 13, 14), പൈവളികെ (16), പീലിക്കോട് (4, 11), പുല്ലൂര്‍ പെരിയ (1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോര്‍ക്കാടി (7), തൃക്കരിപ്പൂര്‍ (1, 4, 15), തൃശൂര്‍ ജില്ലയിലെ കൊടകര (2), പാവറാട്ടി (3), മടക്കത്തറ (6, 7, 8, 14), പുത്തൂര്‍ (3), കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (31), നെന്മണിക്കര (6), പറപ്പൂക്കര (1, 3), വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി (10, 11, 16, 17, 20), കണ്ണൂര്‍ ജില്ലയിലെ എരുവേശി (2, 7), ചെറുകുളം (6), ചെങ്ങളായി (1), കൊട്ടിയൂര്‍ (1, 6), മാടായി (14), ആറളം (10), കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ (5), മാവൂര്‍ (2, 4), കക്കോടി (10), കാക്കൂര്‍ (12), തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം (5, 7, 15), കിളിമാനൂര്‍ (12), പെരിങ്ങമല (17), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (6), ഏനാദിമംഗലം (15), പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ (4), ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് (10), മലപ്പുറം ജില്ലയിലെ മാമ്പാട് (2, 3, 11, 12), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (14, 15, 16, 17), എറണാകുളം ജില്ലയിലെ കൊടുവള്ളി (22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ആറന്മുള (വാര്‍ഡ് 14), കല്ലൂപ്പാറ (12), പന്തളം മുന്‍സിപ്പാലിറ്റി (31, 32), ചെറുകോല്‍ (2, 12, 13), കടപ്ര (8, 9), വയനാട് ജില്ലയിലെ കോട്ടത്തറ (5), മീനങ്ങാടി (15, 16), പൂത്താടി (3, 4, 5, 6, 7, 8, 15), കൊല്ലം ജില്ലയിലെ പോരുവഴി (എല്ലാ വാര്‍ഡുകളും), പേരയം (എല്ലാ വാര്‍ഡുകളും), പാലക്കാട് ജില്ലയിലെ അകത്തേത്തറ (11), പുതുപരിയാരം (8), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (35), ചൊവ്വന്നൂര്‍ (1), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (11, 14), ആലപ്പുഴ ജില്ലയിലെ വെണ്‍മണി (8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 453 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ഇന്ന് സംസ്ഥാനത്ത് 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 156 പേര്‍ക്കും, കൊല്ലം ജില്ലയിലെ 123 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 97 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 78 പേര്‍ക്കും, എറണാകുളം ജില്ലയിലെ 60 പേര്‍ക്കും, കോട്ടയം ജില്ലയിലെ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 33 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 35 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 33 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 20 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 4 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ ജില്ലയിലെ 10, തിരുവനന്തപുരം ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 3, വയനാട് ജില്ലയിലെ 2, കൊല്ലം, ആലപ്പുഴ, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ 4 ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കും, ഒരു കെ.എസ്.സി. ജീവനക്കാരനും രോഗം ബാധിച്ചു.

Next Story

RELATED STORIES

Share it