- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തലസ്ഥാന ജില്ലയിൽ പുതിയ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
ഈ വാർഡുകൾക്ക് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. മുൻനിശ്ചയപ്രകാരമുള്ള സർക്കാർ പരീക്ഷകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം.

തിരുവനന്തപുരം: ജില്ലയിലെ അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാർഡുകൾ, അഴൂർ ഗ്രാമപഞ്ചായത്തിലെ മാടൻവിള വാർഡ്, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവിൽവിള വാർഡുകൾ, വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂർ, തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ വെങ്ങാനൂർ, കോട്ടപുരം, വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം വാർഡുകൾ, കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം, ഇരയിമ്മൻതുറ, പുല്ലുവിള, ചെമ്പകരാമൻതുറ വാർഡുകൾ, ചെങ്കൽ ഗ്രാമപഞ്ചായത്തിലെ കീഴ്‌കൊല്ല, വട്ടവിള, കൊറ്റാമം, അരയൂർ കിഴക്ക്, തോട്ടിൻകര വാർഡുകൾ, പനവൂർ ഗ്രാമപഞ്ചായത്തിലെ കോതകുളങ്ങര, ആറ്റുകാൽ, പനവൂർ, വാഴോട് വാർഡുകൾ എന്നിവയെയും പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ഈ വാർഡുകൾക്ക് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. മുൻനിശ്ചയപ്രകാരമുള്ള സർക്കാർ പരീക്ഷകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. കണ്ടെയിൻമെന്റ് സോണിൽ നിന്നുമെത്തുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക ക്ലാസ് റൂം സജ്ജീകരിക്കണം. മെഡിക്കൽ, മറ്റ് അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കണ്ടെയിൻമെന്റ് സോണിനു പുറത്തേക്ക് പോകാൻ പാടില്ല. ഈ പ്രദേശങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല.
നിലവിൽ കണ്ടെയിൻമെന്റ് സോണായി തുടരുന്ന വഴുതൂർ, ചെമ്മരുതിമുക്ക്, കുറവര, തലയൽ, തൃക്കണ്ണാപുരം ടാഗോർ റോഡ്, വെള്ളനാട് ടൗൺ, കണ്ണമ്പള്ളി വാർഡുകളും ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. വഴുതൂർ വാർഡിൽ 41, ചെമ്മരുതിമുക്കിൽ 187, കുറവരയിൽ 54, തലയലിൽ 25, തൃക്കണ്ണാപുരം ടാഗോർ റോഡിൽ 54, വെള്ളനാട് ടൗൺ, കണ്ണമ്പള്ളി എന്നിവിടങ്ങളിൽ 737 എന്നിങ്ങനെ കോവിഡ് പരിശോധനകൾ നടത്തിയതിൽ ആരുംതന്നെ പോസിറ്റീവ് ആയിട്ടില്ല. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലുമായി 737 പരിശോധന നടത്തിയതിൽ ഒരാൾക്ക് മാത്രമാണ് പോസിറ്റീവായത്. ഈ സാഹചര്യത്തിലാണ് മേൽപറഞ്ഞ വാർഡുകളെ കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയതെന്നും ജില്ലാ കലക്ടർ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















