വർക്കല എസ്ആർ മെഡിക്കൽ കോളജിൽ നിയമവിരുദ്ധമായി ക്ലാസ് നടത്തുന്നതായി വിദ്യാർഥികൾ

പല പേരിലായി മാനേജ്മെന്‍റ് ഈടാക്കിയ തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ഡിജിപിക്ക് പരാതി നല്‍കി.അഞ്ചാം തിയതിയാണ് വർക്കല എസ്ആർ മെഡിക്കൽ കോളജിന്‍റെ അനുമതിപത്രം സർക്കാർ റദ്ദ് ചെയ്തത്.

വർക്കല എസ്ആർ മെഡിക്കൽ കോളജിൽ നിയമവിരുദ്ധമായി ക്ലാസ് നടത്തുന്നതായി വിദ്യാർഥികൾ

തിരുവനന്തപുരം: സർക്കാർ അനുമതി റദ്ദാക്കിയ വർക്കല എസ്ആർ മെഡിക്കൽ കോളജിൽ മാനേജ്മെന്‍റ് നിയമവിരുദ്ധമായി ക്ലാസുകൾ നടത്തുന്നതായി വിദ്യാർഥികളുടെ പരാതി. പ്രതിഷേധമുണ്ടാകാതിരിക്കാൻ ക്ലാസുകൾക്ക് മുന്നിൽ സെക്യൂരിറ്റിയെ നിർത്തിയാണ് അധ്യയനം തുടരുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. പല പേരിലായി മാനേജ്മെന്‍റ് ഈടാക്കിയ തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ഡിജിപിക്ക് പരാതി നല്‍കി.അഞ്ചാം തിയതിയാണ് വർക്കല എസ്ആർ മെഡിക്കൽ കോളജിന്‍റെ അനുമതിപത്രം സർക്കാർ റദ്ദ് ചെയ്തത്.

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണ്ടെത്തലിൽ എസ്ആർ മെഡിക്കൽ കോളജിൽ പഠന സൗകര്യമില്ലെന്ന് ബോധ്യപ്പെട്ടിരുന്നു. ഇവിടെയുള്ള വിദ്യാർഥികളെ മറ്റ് സ്വാശ്രയ കോളജുകളിലേയ്ക്ക് മാറ്റാൻ ഹൈക്കോടതിയും നിർദേശിച്ചു. എന്നാൽ കോടതി നിർദേശവും യൂണിവേഴ്‌സിറ്റി നോട്ടിഫിക്കേഷനും പാലിക്കാതെ ക്ലാസുകൾ തുടരുന്നതായാണ് വിദ്യാർഥികളുടെ പരാതി. മാനേജ്മെന്‍റിന്‍റെ നിർദേശപ്രകാരം ചില അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നതെന്ന് കെ.എസ്.യു ആരോപിച്ചു. നിലവിൽ എസ്ആർ മെഡിക്കൽ കോളജിലെ വിദ്യാർഥികളെ ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലാണ് മാനേജ്മെന്‍റ് അസോസിയേഷൻ.

RELATED STORIES

Share it
Top