Kerala

കാലം തെറ്റിപൂത്ത് നീലക്കുറിഞ്ഞി; സന്ദര്‍ശകരെ വിലക്കി ജില്ലാഭരണകൂടം

കാലം തെറ്റിപൂത്ത് നീലക്കുറിഞ്ഞി; സന്ദര്‍ശകരെ വിലക്കി ജില്ലാഭരണകൂടം
X

ഇടുക്കി: ഇടുക്കിയില്‍ കാലംതെറ്റി പൂത്ത നീലക്കുറുഞ്ഞി കാണാന്‍ വരുന്ന സന്ദര്‍ശകരുടെ പ്രവാഹം തടയാന്‍ ജില്ലാഭരണകൂടം അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഇടുക്കി ശാന്തന്‍പാറയ്ക്കടുത്തുള്ള തൊണ്ടിമലയിലാണ് നീലക്കുറിഞ്ഞി കാലംതെറ്റി പൂത്തത്. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങല്‍ പോലും പാലിക്കാതെ നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. ഇത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ആശങ്കയെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇവിടെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

കഴിഞ്ഞ മാസമാണ് പൂപാറയ്ക്ക് സമീപമുള്ള തൊണ്ടിമലയില്‍ നീലക്കുറിഞ്ഞി പൂവിടാന്‍ ആരംഭിച്ചത്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് സാദാരണ നീലക്കുറിഞ്ഞി പൂവിടാറുള്ളത്. 2018ലായിരുന്നു ഇതിന് മുമ്പ് ഇവിടെ നീലക്കുറുഞ്ഞി പൂവിട്ടത്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് കാലം തെറ്റി പൂത്ത ഈ നീലക്കുറുഞ്ഞി കാണാനെത്തുന്നത്. പലരും മാസ്‌കോ മറ്റു കൊവിഡ് മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഇവിടെ എത്താറുള്ളത്. അതിനാല്‍ തന്നെ കൊറോണ വ്യാപനന ഭീഷണി ഇവിടെ നിലനിന്നിരുന്നു. അതിനാലാണ് ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.







Next Story

RELATED STORIES

Share it