നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതിയായ എസ് ഐ സാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കേസില്‍ മുമ്പ് വാദം കേട്ടിരുന്നുവെങ്കിലും വിധി പ്രസ്താവിച്ചത് ഇന്നാണ്. സാബുവിനെതിരേ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണെന്ന് ഉത്തരവില്‍ പറയുന്നു. ഇയാള്‍ പോലിസ് സബ് ഇന്‍സ്പെക്ടര്‍ ആയതുകൊണ്ടു തന്നെ സമൂഹത്തില്‍ ഉന്നത സ്വാധീനം ചെലുത്താന്‍ ഇടയുണ്ടെന്നും കോടതി വിലയിരുത്തി

കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാര്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ച കേസിലെ പ്രതിയായ എസ് ഐ കെ എ സാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ മുമ്പ് വാദം കേട്ടിരുന്നുവെങ്കിലും വിധി പ്രസ്താവിച്ചത് ഇന്നാണ്. സാബുവിനെതിരേ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണെന്ന് ഉത്തരവില്‍ പറയുന്നു. ഇയാള്‍ പോലിസ് സബ് ഇന്‍സ്പെക്ടര്‍ ആയതുകൊണ്ടു തന്നെ സമൂഹത്തില്‍ ഉന്നത സ്വാധീനം ചെലുത്താന്‍ ഇടയുണ്ടെന്നും കോടതി വിലയിരുത്തി.
ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കപ്പെടാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാകും.കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നതും മൂന്നാം മുറ പ്രയോഗിക്കുന്നതും ഒരു പരിഷ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. ഇയാള്‍ക്കെതിരേയുള്ള ആരോപണം നിസാരമായി കാണാനാവില്ല. അതുകൊണ്ടുതന്നെ ആഴത്തിലുള്ള അന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ നിഷ്പക്ഷമായ അന്വേഷണം അസാധ്യമാണെന്ന് വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ തള്ളി.
സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് രാജ്കുമാറിനെ 2019 ജൂണ്‍ 12 നാണ് കസ്റ്റഡിയിലെടുത്തത്.ജൂണ്‍ 21 നാണ് രാജ്കുമാര്‍ മരിച്ചത്. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് സിബിഐ ഏറ്റെടുത്തു. ഇതിനിടയില്‍ സാബുവിനും മറ്റു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഇയാള്‍ക്ക് അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെതുടര്‍ന്ന് സിബിഐ അറസ്റ്റു ചെയ്ത ഇയാള്‍ ഇപ്പോള്‍ റിമാന്റില്‍ കഴിയുന്നത്.
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT