Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: മുന്‍ എസ് ഐ സാബുവിനെ സിബി ഐ കസ്റ്റഡിയില്‍ വിട്ടു

കഴിഞ്ഞ ദിവസം സിബി ഐ അറസ്റ്റു ചെയ്ത ഒന്നാം പ്രതി മുന്‍ എസ് ഐ സാബുവിനെ 22 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. എറണകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സാബൂവിനെ കസ്റ്റിഡിയില്‍ വിട്ടത്. 8 ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടതെങ്കിലും സിജെഎം കോടതി ആറു ദിവസത്തെ കസറ്റഡി അനുവദിച്ചു

നെടുങ്കണ്ടം കസ്റ്റഡി മരണം: മുന്‍ എസ് ഐ സാബുവിനെ സിബി ഐ കസ്റ്റഡിയില്‍ വിട്ടു
X

കൊച്ചി: നെടുങ്കണ്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രാജ്കുമാര്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നു കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം സിബി ഐ അറസ്റ്റു ചെയ്ത ഒന്നാം പ്രതി മുന്‍ എസ് ഐ സാബുവിനെ 22 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. എറണകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സാബൂവിനെ കസ്റ്റിഡിയില്‍ വിട്ടത്. 8 ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടതെങ്കിലും സിജെഎം കോടതി ആറു ദിവസത്തെ കസറ്റഡി അനുവദിച്ചു.

നെടുങ്കണ്ടം പോലിസ് സ്റ്റേഷനിലും രാജ്കുമാറിനെ ചികില്‍സയ്ക്കു വിധേയമാക്കിയ ആശുപത്രി, പീരുമേട് ജയില്‍ എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കാനുണ്ടെന്നും എട്ടു ദിവസത്തെകസ്റ്റഡി അനിവാര്യമാണെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ആറു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. കേസിലെ ചില പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് വിവാദമായിരുന്നു. സാബുവിനു ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇയാളെ സിബിഐ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിയാ രാജ്കുമാര്‍ കഴിഞ്ഞ ജൂണ്‍ 21 നു പീരുമേട് സബ് ജയിലില്‍ റിമാന്റില്‍ കഴിയവെ് പോലിസ് മര്‍ദനമേറ്റ് മരിക്കുകയായിരുന്നു

Next Story

RELATED STORIES

Share it