Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: ആറു പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കേസില്‍ അറസ്റ്റിലായ രണ്ട് എ എസ് ഐ മാരടക്കം ആറ് പ്രതികളുടെ ജാമ്യാപേക്ഷയിലും സിബിഐയുടെ കസ്റ്റഡി അപേക്ഷയിലും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വാദം കേട്ട ശേഷമാണ് ഹരജികള്‍ വിധി പറയാനായി മാറ്റിയത്.

നെടുങ്കണ്ടം കസ്റ്റഡി മരണം: ആറു പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ
X

കൊച്ചി: നെടുങ്കണ്ടത്ത് രാജ്കൂമാര്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദന മേറ്റ് മരിച്ച കേസില്‍ അറസ്റ്റിലായ രണ്ട് എ എസ് ഐ മാരടക്കം ആറ് പ്രതികളുടെ ജാമ്യാപേക്ഷയിലും സിബിഐയുടെ കസ്റ്റഡി അപേക്ഷയിലും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. ഇന്ന് വാദം കേട്ട ശേഷമാണ് കോടതി ഹരജികള്‍ വിധി പറയാനായി മാറ്റിയത്. രണ്ട് മുതല്‍ ഏഴ് വരെ പ്രതികളായ നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്‌ഐ ഇടുക്കി ഉടുമ്പന്‍ചോല കരുണാപുരം നവമി വീട്ടില്‍ സി ബി റെജിമോന്‍ (48), സിവില്‍ പോലിസ് ഓഫിസര്‍മാരായ ഉടുമ്പന്‍ചോല കാല്‍കൂന്തല്‍ പുത്തന്‍വീട്ടില്‍ എസ് നിയാസ് (33),

നെടുങ്കണ്ടം മഞ്ഞപ്പെട്ടി മുളങ്കശേരി വീട്ടില്‍ സജീവ് ആന്റണി (42), ഹോം ഗാര്‍ഡ് ഉടുമ്പന്‍ചോല ചോറ്റുപാറ കൊന്നക്കല്‍ വീട്ടില്‍ കെ എം ജയിംസ് (52), സിവില്‍ പോലിസ് ഓഫീസര്‍ തൊടുപുഴ ആലക്കോട് കുന്നേല്‍ വീട്ടില്‍ ജിതിന്‍ കെ ജോര്‍ജ് (31), അസി.സബ് ഇന്‍സ്പെക്ടര്‍ ഇടുക്കി കൊന്നത്തടി മുനിയറ ഇഴുമലയില്‍ വീട്ടില്‍ റോയ് പി വര്‍ഗീസ് (54) എന്നിവരെയാണ് സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹജരാക്കി ആറുപേരെയും റിമാന്റ് ചെയ്തു. കേസില്‍ ഒന്നാം പ്രതിയായ എസ്് ഐ സാബുവിനെയും സിബി ഐ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ സിബി ഐ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. മറ്റു പ്രതികളെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് സിബിഐ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it