Kerala

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ഒളിവിലായിരുന്ന എഎസ്‌ഐയും ഡ്രൈവറും കീഴടങ്ങി

രണ്ടും മൂന്നും പ്രതികളായ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ നിയാസ്, എഎസ്‌ഐ റെജിമോന്‍ എന്നിവരാണ് നെടുങ്കണ്ടം ഗസ്റ്റ് ഹൗസില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം മുമ്പാകെ കീഴടങ്ങിയത്. വിശദമായ ചോദ്യംചെയ്യലിനുശേഷം ഇരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ഒളിവിലായിരുന്ന എഎസ്‌ഐയും ഡ്രൈവറും കീഴടങ്ങി
X

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിലെ പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ കീഴടങ്ങി. രണ്ടും മൂന്നും പ്രതികളായ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ നിയാസ്, എഎസ്‌ഐ റെജിമോന്‍ എന്നിവരാണ് നെടുങ്കണ്ടം ഗസ്റ്റ് ഹൗസില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം മുമ്പാകെ കീഴടങ്ങിയത്. വിശദമായ ചോദ്യംചെയ്യലിനുശേഷം ഇരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. പോലിസ് കസ്റ്റഡിയില്‍ രാജ്കുമാറിനെ ഇരുവരും ക്രൂരമായി മര്‍ദിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

നെടുങ്കണ്ടത്തെ ക്രൈംബ്രാഞ്ച് ക്യാംപ് ഓഫിസിലാണ് പ്രതികളെ അന്വേഷണസംഘം ചോദ്യംചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യം ചെയ്യലിനുശേഷം ഇവരെകൂടാതെ രണ്ട് പോലിസ് ഉദ്യോഗസ്ഥരെക്കകൂടി പ്രതിപ്പപട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. സമ്പത്തിക തട്ടിപ്പുകേസിലെ രാജ്കുമാറിന്റെ കൂട്ടുപ്രതികളായ ശാലിനിയും മഞ്ജുവും ഹാജരാവണമെന്ന നിര്‍ദേശം ക്രൈംബ്രാഞ്ച് നല്‍കിയിട്ടുണ്ട്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനില്‍ സംഭവദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പേരെയും ക്രൈംബ്രാഞ്ച് ഇതിനകം ചോദ്യം ചെയ്‌തെങ്കിലും സസ്‌പെന്‍ഷനിലുള്ള ഒരു എഎസ്‌ഐയെയും ഡ്രൈവറെയും ചോദ്യം ചെയ്തിട്ടില്ല.

ഓരോ പോലിസുകാരെയും മൂന്നും നാലുംതവണയാണ് ചോദ്യം ചെയ്യുന്നത്. പലരുടെയും മൊഴികളില്‍ വൈരുധ്യവും കണ്ടെത്തിയിട്ടുണ്ട്. മൊഴികളില്‍ വ്യക്തത വരാത്തതുമൂലം അറസ്റ്റും വൈകുകയാണ്. റിമാന്‍ഡില്‍ കഴിയുന്ന എസ്‌ഐ കെ എ സാബുവിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിച്ചേക്കും. അതിനിടെ, അനധികൃത കസ്റ്റഡിയില്‍നിന്ന് തലയൂരാന്‍ രാജ്കുമാറിനെ ജാമ്യത്തില്‍ വിട്ടതായി നെടുങ്കണ്ടം പോലിസ് വ്യാജരേഖ സൃഷ്ടിച്ചതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിനുനേതൃത്വം നല്‍കിയത് സ്‌റ്റേഷനിലെ രണ്ട് റൈറ്റര്‍മാരാണെന്നാണ് വിവരം. 13ന് രാജ്കുമാറിനെ ജാമ്യത്തില്‍ വിട്ടതായാണ് വ്യാജരേഖയുണ്ടാക്കിയത്.

Next Story

RELATED STORIES

Share it