Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: തലയൂരാന്‍ പോലിസ്; 30 ഓളം നാട്ടുകാര്‍ക്കെതിരേ കേസെടുത്തു

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേകസംഘത്തെ നിയോഗിച്ചതിന്പിന്നാലെയാണ് രാജ്കുമാറിനെ പിടികൂടിയ നാട്ടുകാര്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് തീരുമാനിച്ചത്. മുപ്പതോളം നാട്ടുകാര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്. ദൃക്‌സാക്ഷിയും വാര്‍ഡ് മെംപറുമായ ആലീസിന്റെ പരാതിയിലാണ് പോലിസ് നടപടി.

നെടുങ്കണ്ടം കസ്റ്റഡി മരണം: തലയൂരാന്‍ പോലിസ്; 30 ഓളം നാട്ടുകാര്‍ക്കെതിരേ കേസെടുത്തു
X

ഇടുക്കി: ഹരിത ഫിനാന്‍സ് സ്ഥാപന നടത്തിപ്പുകാരന്‍ രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ കുരുക്ക് മുറുകിയ സാഹചര്യത്തില്‍ കുറ്റം നാട്ടുകാരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ പോലിസിന്റെ പുതിയ നീക്കം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേകസംഘത്തെ നിയോഗിച്ചതിന്പിന്നാലെയാണ് രാജ്കുമാറിനെ പിടികൂടിയ നാട്ടുകാര്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് തീരുമാനിച്ചത്. മുപ്പതോളം നാട്ടുകാര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്. ദൃക്‌സാക്ഷിയും വാര്‍ഡ് മെംപറുമായ ആലീസിന്റെ പരാതിയിലാണ് പോലിസ് നടപടി.

പരാതി കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കും. പോലിസില്‍ ഏല്‍പ്പിക്കുംമുമ്പ് രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചെന്നാണ് പരാതി. ഇതോടെ കസ്റ്റഡിയിലാണ് രാജ്കുമാറിന് മര്‍ദനമേറ്റതെന്ന ആരോപണത്തില്‍നിന്ന് പോലിസിന് തലയൂരാനാവും. മരിച്ച രാജ്കുമാറിന്റെ കാലുകളുടെ മുട്ടിനു താഴെ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നത്. കാല്‍വെള്ളയില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. ന്യൂമോണിയയാണു മരണകാരണമെന്നാണ് ഇപ്പോഴും ഫോറന്‍സിക് അധികൃതര്‍ നല്‍കുന്ന വിവരം. നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനില്‍ രാജ്കുമാര്‍ മൂന്നാംമുറ നേരിട്ടെന്ന് നാട്ടുകാരനും സഹതടവുകാരനും വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, രാജ്കുമാറിനെ പോലിസ് പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ ഓടിവീണതാണു കാലിലെ പരിക്കുകള്‍ക്കു കാരണമെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം. എന്നാല്‍, ഇയാളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വായ്പ നല്‍കാമെന്നു വാഗ്ദാനംനല്‍കി സ്വാശ്രയസംഘങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും പണം തട്ടിച്ചെടുത്തതായാണു രാജ്കുമാറിനെതിരെയുള്ള പരാതി. ഇയാളുടെയും സഹായികളായിരുന്ന യുവതികളുടെയും പക്കല്‍നിന്നും രണ്ടരലക്ഷത്തോളം രൂപയും പോലിസ് കണ്ടെടുത്തിരുന്നു.

Next Story

RELATED STORIES

Share it