Kerala

നെടുമ്പാശേരിയില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി ജീവനക്കാരനും യാത്രക്കാരനും പിടിയില്‍

മലപ്പുറം സ്വദേശിയായ യാത്രക്കാരന്‍ എമിഗ്രേഷന്‍ കൗണ്ടറിനു സമീപമുള്ള ശുചി മുറിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന സ്വര്‍ണം ഇവിടുത്തെ ക്ലീനിംഗ് സ്റ്റാഫായ യുവാവ് എത്തി എടുത്തുകൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്

നെടുമ്പാശേരിയില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി ജീവനക്കാരനും യാത്രക്കാരനും പിടിയില്‍
X

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം.വിമാനത്താവളത്തിലെ ക്ലീനിംഗ് സ്റ്റാഫിനെയും യാത്രക്കാരനെയും ഡിആര്‍ ഐ പിടികൂടി.ഇവര്‍ കടത്താന്‍ ശ്രമിച്ച മൂന്നേകാല്‍ കിലോ സ്വര്‍ണവും ഡിആര്‍ ഐ പിടിച്ചെടുത്തു. ഇന്നു രാവിലെയാണ് സംഭവം.മലപ്പുറം സ്വദേശിയായ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ കൗണ്ടറിനു സമീപമുള്ള ശുചി മുറിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന സ്വര്‍ണം ഇവിടുത്തെ ക്ലീനിംഗ് സ്റ്റാഫായ യുവാവ് എത്തി എടുത്തുകൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.ഇരുവരെയും ഡിആര്‍ ഐ ചോദ്യം ചെയ്തുവരികയാണ്.

Next Story

RELATED STORIES

Share it