Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; അനധികൃതമായി കടത്തിക്കൊണ്ടുവന്ന അഞ്ചു കിലോ സ്വര്‍ണ്ണം പിടിച്ചു

കസ്റ്റ്ംസിന്റെ സ്‌പെഷ്യല്‍ പ്രിവന്റിവ് ടീമിന്റെ നേതൃത്വത്തില്‍ വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോഴാണ് വിവിധ വിമാനങ്ങളില്‍ വന്ന വനിതയടക്കമുള്ള ഏഴ് യാത്രക്കാരില്‍ നിന്നായി സ്വര്‍ണ്ണം പിടികൂടിയത്

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; അനധികൃതമായി കടത്തിക്കൊണ്ടുവന്ന അഞ്ചു കിലോ സ്വര്‍ണ്ണം പിടിച്ചു
X

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. വിവിധ യാത്രക്കാരില്‍ നിന്നായി അനധികൃതമായി കടത്തിക്കൊണ്ടുവന്ന അഞ്ചു കിലോ സ്വര്‍ണ്ണം പിടികൂടി. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള കസ്റ്റ്ംസിന്റെ സ്‌പെഷ്യല്‍ പ്രിവന്റിവ് ടീമിന്റെ നേതൃത്വത്തില്‍ വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോഴാണ് വിവിധ വിമാനങ്ങളില്‍ വന്ന വനിതയടക്കമുള്ള ഏഴ് യാത്രക്കാരില്‍ നിന്നായി സ്വര്‍ണ്ണം പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം രണ്ടരകോടി രൂപ വിലവരും. നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തില്‍ ഈ അടുത്ത കാലത്ത് നടന്ന വന്‍ സ്വര്‍ണ്ണ വേട്ടയാണ് ഇത്‌.

Next Story

RELATED STORIES

Share it