Kerala

ദേശീയ പണിമുടക്ക് ദിനങ്ങളില്‍ കോളടിച്ചത് കൊച്ചി മെട്രോക്ക്

പണിമുടക്ക് ഹര്‍ത്താല്‍ ദിനങ്ങളില്‍ പൊതുവെ സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുമ്പോള്‍ ഇത്രയധികം പേര്‍ യാത്ര ചെയ്യുന്നത് ഇത് ആദ്യ മാണെന്നാണ് മെട്രോ അധികൃതര്‍ പറയുന്നത്.

ദേശീയ പണിമുടക്ക് ദിനങ്ങളില്‍ കോളടിച്ചത് കൊച്ചി മെട്രോക്ക്
X
കൊച്ചി: രണ്ടും ദിവസം നടന്ന ദേശീയ പണിമുടക്കില്‍ കോളടിച്ചത് കൊച്ചി മെട്രോയക്ക്. സാധാരണ ഹര്‍ത്താല്‍ ദിനങ്ങളിലേക്കാള്‍ കുടുതല്‍ ആളുകളാണ് ഇത്തവണത്തെ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ കൊച്ചി മെട്രോയില്‍ യാത്രക്കാരായെത്തിയത്.പണിമുടക്ക് നടന്ന രണ്ടു ദിവസങ്ങളിലും കൂടി യാത്ര ചെയ്തത് 65,000 ല്‍ അധികം ആളുകളാണ്.പണിമുടക്കിന്റെ ആദ്യ ദിവസമായിരുന്ന എട്ടിന് കൊച്ചി മെട്രോയില്‍ 31,000 പേര്‍ യാത്ര ചെയ്തപ്പോള്‍ രണ്ടാം ദിവസം നാലായിരം ആളുകള്‍ കുടി അധികമായി എത്തി. ഇതോടെ യാത്രക്കാരുടെ എണ്ണം 35,000 കടന്നു. സാധാരണ ദിവസങ്ങളില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യന്നത് ഏകദേശം 35,000 അടുത്തു വരും. ഇതേ രീതിയില്‍ തന്നെ രണ്ടാം പണിമുടക്ക് ദിനത്തിലും യാത്രക്കാരെത്തി.പൊതു അവധി ദിവസങ്ങളില്‍ ഇത് 45,000 വരെ ആകാറുണ്ട്.എന്നാല്‍ പണിമുടക്ക് ഹര്‍ത്താല്‍ ദിനങ്ങളില്‍ പൊതുവെ സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുമ്പോള്‍ ഇത്രയധികം പേര്‍ യാത്ര ചെയ്യുന്നത് ഇത് ആദ്യ മാണെന്നാണ് മെട്രോ അധികൃതര്‍ പറയുന്നത്.രണ്ടു ദിവസത്തെ പണിമുടക്കിനെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങളും ബൈക്കുകളും നിരത്തിലിറങ്ങിയെങ്കിലും കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് അടക്കമുള്ള പൊതുഗതാഗത സംവിധാനം സ്തംഭിച്ചിരിക്കുകയായിരുന്നു.എന്നാല്‍ പണിമുടക്ക്, ഹര്‍ത്താല്‍ ദിനങ്ങളില്‍ നിന്നും കൊച്ചി മെട്രോയെ ഒഴിവാക്കിയിരിക്കുന്നത് യാത്രക്കാര്‍ക്ക് അനുഹഗ്രമായി. ആലുവ മുതല്‍ എറണാകുളം മഹാരാജാസ് കോളജ് വരെയാണ് നിലവില്‍ കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നത്. പൊതു ഗതാഗത സംവിധാനത്തെ അപേക്ഷിച്ച് മെട്രോയില്‍ യാത്രക്കൂലി കൂടുതലാണെങ്കിലും ഹര്‍ത്താല്‍ ദിനങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ എത്തി ജോലി ചെയ്യുന്നവര്‍ക്ക് കൊച്ചി മെട്രോ ഒരു പരിധി വരെ അനുഗ്രഹമാണ്. രാവിലെ ആറു മതുല്‍ രാത്രി പത്തുവരെയാണ് കൊച്ചി മെട്രോയുടെ സര്‍വീസ്.
Next Story

RELATED STORIES

Share it