Kerala

ദേശീയപാത വികസനത്തിന്റെ പേരില്‍ വീണ്ടും കുടിയിറക്കല്‍; കൂനമ്മാവില്‍ തീമതില്‍ സൃഷ്ടിച്ച് ജനകീയ പ്രതിരോധം

ഇടപ്പള്ളി മുതല്‍ മൂത്തകുന്നംവരെ ഏറ്റെടുത്ത 30 മീറ്ററില്‍ ആറുവരിപ്പാത നിര്‍മിക്കുക, അധികവികസനത്തിന് 10 വരി എലിവേറ്റഡ് ഹൈവേ നിര്‍മിക്കുക, ദേശീയപാത ചുങ്കപ്പാത ആക്കരുത് അശാസ്ത്രീയ അലൈന്‍മെന്റിന്റെ പേരില്‍ എല്ലാ കവലകളിലും അനേകം കുടുംബങ്ങളെ തെരുവാധാരമാക്കുന്ന നിര്‍ദിഷ്ട 45 മീറ്റര്‍ പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു തീമതില്‍ തീര്‍ത്ത് ജനങ്ങള്‍ പ്രതിരോധമുയര്‍ത്തിയത്.

ദേശീയപാത വികസനത്തിന്റെ പേരില്‍ വീണ്ടും കുടിയിറക്കല്‍; കൂനമ്മാവില്‍ തീമതില്‍ സൃഷ്ടിച്ച് ജനകീയ പ്രതിരോധം
X

കൊച്ചി: ദേശീയപാതാ വികസനത്തിന്റെ പേരില്‍ ഒരിക്കല്‍ കുടിയിറക്കിയവരെ വീണ്ടും കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എന്‍എച്ച് 17 സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കൂനമ്മാവില്‍ ജനങ്ങളുടെ നേതൃത്വത്തില്‍ തീമതില്‍ നിര്‍മിച്ച് പ്രതിരോധം. ഇടപ്പള്ളി മുതല്‍ മൂത്തകുന്നംവരെ ഏറ്റെടുത്ത 30 മീറ്ററില്‍ ആറുവരിപ്പാത നിര്‍മിക്കുക, അധികവികസനത്തിന് 10 വരി എലിവേറ്റഡ് ഹൈവേ നിര്‍മിക്കുക, ദേശീയപാത ചുങ്കപ്പാത ആക്കരുത് അശാസ്ത്രീയ അലൈന്‍മെന്റിന്റെ പേരില്‍ എല്ലാ കവലകളിലും അനേകം കുടുംബങ്ങളെ തെരുവാധാരമാക്കുന്ന നിര്‍ദിഷ്ട 45 മീറ്റര്‍ പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു തീമതില്‍ തീര്‍ത്ത് ജനങ്ങള്‍ പ്രതിരോധമുയര്‍ത്തിയത്. തുടര്‍ന്ന് അനിശ്ചിതകാല സമരം തുടങ്ങി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

ജസ്റ്റിന്‍ ഇലഞ്ഞിക്കല്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ മാസ്റ്റര്‍, ഹാഷിം ചെന്നമ്പള്ളി, ഫ്രാന്‍സിസ് കളത്തുങ്കല്‍ ,ഫാദര്‍ സഖറിയാസ് പായിപ്പാട്ട്. തമ്പി മേനാച്ചേരി, കെ പി സുനില്‍, രാജന്‍ ആന്റണി, പി ജെ മാനുവല്‍, കെ പി ജോസ്, വി കെ അബ്ദുല്‍ഖാദര്‍, വി കെ സുബൈര്‍, നാണപ്പന്‍ പിള്ള, ടോമി ചന്ദന പറമ്പില്‍, ടോമി അറക്കല്‍. സി വി ബോസ് ജാഫര്‍ മംഗലശ്ശേരി, അഷ്‌റഫ് ഇടപ്പള്ളി സംസാരിച്ചു. രണ്ടായിരത്തിലധികം കുടുംബങ്ങള്‍ പദ്ധതിക്കെതിരേ രേഖാമൂലം വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നടപടികള്‍ നിര്‍ത്തിവച്ച് സര്‍ക്കാര്‍ പുനരാലോചനക്ക് തയ്യാറാവണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. 2013 ലെ പുതിയ നിയമമനുസരിച്ച് നഷ്ടപരിഹാരം കൊടുക്കുമെന്ന് പ്രചരിപ്പിക്കുന്ന ഭരണകൂടം 1956ലെ പൊന്നുംവില നിയമമനുസരിച്ചാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്.

ഹൈവേ നിയമമനുസരിച്ച് വിയോജിപ്പ് രേഖപ്പെടുത്തിയവരെ നേരില്‍ വിളിച്ച് ഹിയറിങ് നടത്തി അക്കാര്യത്തില്‍ അന്വേഷണം നടത്തി തീരുമാനമായതിനു ശേഷം മാത്രമേ വസ്തുവകകളില്‍ കടന്ന് അളവും സര്‍വേ നടപടികളും നടത്താന്‍ പാടുള്ളൂ എന്നിരിക്കെ ഇന്നുമുതല്‍ മൂത്തകുന്നത്തുനിന്ന് ഭൂമി അളന്നെടക്കാനുളള നീക്കം ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണ്. സാമൂഹിക പാരിസ്ഥിതിക ആഘാതപഠനം, വിശദപദ്ധതി രേഖ, സാങ്കേതിക അനുമതി, ഭരണാനുമതി തുടങ്ങിയ നിയമപരമായ കാര്യങ്ങളൊന്നും പൂര്‍ത്തിയായിട്ടില്ലെന്നിരിക്കെ പോലിസിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് ഭൂമിയില്‍ കടന്ന് ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും സമരസമിതി ചൂണ്ടിക്കാട്ടി.







Next Story

RELATED STORIES

Share it