Kerala

മുതിര്‍ന്ന ഫോട്ടോഗ്രാഫറായ നാന കൃഷ്ണന്‍കുട്ടി അന്തരിച്ചു

നാന, കേരള ശബ്ദം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് മണക്കാട് പുത്തൻകോട്ട ശ്മശാനത്തിൽ.

മുതിര്‍ന്ന ഫോട്ടോഗ്രാഫറായ നാന കൃഷ്ണന്‍കുട്ടി അന്തരിച്ചു
X

തിരുവനന്തപുരം: ചലച്ചിത്ര മാധ്യമ പ്രവർത്തകനും മുതിര്‍ന്ന ഫോട്ടോഗ്രാഫറുമായ നാന കൃഷ്ണന്‍കുട്ടി(72) അന്തരിച്ചു. നാന, കേരള ശബ്ദം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് മണക്കാട് പുത്തൻകോട്ട ശ്മശാനത്തിൽ.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം ആറ്റുകാല്‍ പവിത്രന്‍ നഗറിലെ വസതിയില്‍. 1972 മുതല്‍ നാന സിനിമാ വാരികയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

സത്യൻ മുതൽ പൃഥ്വിരാജ് വരെയുള്ള താര പ്രതിഭകളെ നാനയുടെ മുഖത്താളുകളിൽ എത്തിച്ച സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു കൃഷ്ണന്‍കുട്ടി. നാനയുടെ 'സിനിമയിലല്ല' എന്ന പംക്തിക്ക് വേണ്ടി അദ്ദേഹം പകർത്തിയ ചിത്രങ്ങളും ഒരു കാലഘട്ടത്തിന്റെ ചരിത്രങ്ങളാണ്.

പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. ലീലാകുമാരി ആണ് ഭാര്യ. മനു കെ. കുട്ടി, സനു കെ. കുട്ടി എന്നിവര്‍ മക്കളാണ്.

Next Story

RELATED STORIES

Share it