- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിം ലീഗില്‍നിന്ന് സസ്‌പെന്റ് ചെയ്ത കെ എം ബഷീര്‍ വീണ്ടും ഇടതുവേദിയില്‍
ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടത്തുന്ന ഉപവാസ സമരത്തിലാണ് ബഷീര്‍ പങ്കെടുക്കാനെത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇനിയും പങ്കെടുക്കുമെന്ന് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട്: എല്‍ഡിഎഫിന്റെ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തതിന് മുസ്‌ലിം ലീഗില്‍നിന്ന് സസ്‌പെന്റ് ചെയ്ത കെ എം ബഷീര്‍ വീണ്ടും ഇടതുവേദിയില്‍. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടത്തുന്ന ഉപവാസ സമരത്തിലാണ് ബഷീര്‍ പങ്കെടുക്കാനെത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇനിയും പങ്കെടുക്കുമെന്ന് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരേ സമരം യുഡിഎഫ് നടത്തിയാലും എല്‍ഡിഎഫ് നടത്തിയാലും അത്തരം പരിപാടികളില്‍ പങ്കെടുക്കുമെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന കെ എം ബഷീര്‍ റിപബ്ലിക് ദിനത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബഷീറിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തത്. പരിപാടിയില്‍ പങ്കെടുത്തതിന് പുറമെ ലീഗിനെയും യുഡിഎഫിനെയും ചാനലുകളില്‍ പര്യസ്യമായി വിമര്‍ശിച്ചതും കണക്കിലെടുത്താണ് നടപടിയെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ ഇനിയും പങ്കെടുക്കുമെന്ന് ആവര്‍ത്തിച്ച ബഷീര്‍, പാര്‍ട്ടി നടപടിയെ തള്ളുകയും ചെയ്തിരുന്നു. ബഷീറിന്റെ നടപടിയെ വിമര്‍ശിച്ച് മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീറും രംഗത്തെത്തിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















