എല്‍ഡിഎഫ് മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍

ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായ കെ എം ബഷീറിനെയാണ് ലീഗ് സസ്‌പെന്റ് ചെയ്തത്. എല്‍ഡിഎഫ് മനുഷ്യമഹാശൃഖലയില്‍ പങ്കെടുത്ത കെ എം ബഷീര്‍, യുഡിഎഫ് നേതൃത്വത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

എല്‍ഡിഎഫ് മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവിനെ സസ്‌പെന്റ് ചെയ്തു. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായ കെ എം ബഷീറിനെയാണ് ലീഗ് സസ്‌പെന്റ് ചെയ്തത്. എല്‍ഡിഎഫ് മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത കെ എം ബഷീര്‍, യുഡിഎഫ് നേതൃത്വത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്കനടപടിയുണ്ടായിരിക്കുന്നത്. മനുഷ്യശൃംഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി ഇന്നലെ പ്രതികരിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധമെന്ന നിലയിലാണ് ആളുകള്‍ പങ്കെടുത്തതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. പൗരത്വ ഭേദഗതിക്കതിരെയുള്ള എല്ലാ സമരത്തിലും എല്ലാവരും പങ്കെടുക്കും. അതെടുത്ത് വിവാദമുണ്ടാക്കുന്നത് ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂ എന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായി ലീഗ് നേതാവിനെ സസ്‌പെന്റ് ചെയ്യുകയാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ ചെയ്തിരിക്കുന്നത്. എല്‍ഡിഎഫ് മനുഷ്യശൃംഖലയില്‍ പങ്കെടുത്തതുകൂടാതെ ചാനല്‍ ചര്‍ച്ചയിലെത്തി യുഡിഎഫിനെയും ലീഗിനെയും വിമര്‍ശിക്കുകയും ചെയ്തതിനാണ് അച്ചടക്കനടപടിയെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

RELATED STORIES

Share it
Top