Kerala

പിസി ​ജോ​ർ​ജി​നെ മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്ന് ഈ​രാ​റ്റു​പേ​ട്ട​യി​ലെ യു​ഡി​എ​ഫ്

പിസി ജോർജിനെ യുഡിഎഫിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലെ മുസ്ലിം ലീ​ഗ് നേതൃത്വം പാണക്കാടെത്തി സാദിഖ് അലി ശിഹാബ് തങ്ങളെ കണ്ടു.

പിസി ​ജോ​ർ​ജി​നെ മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്ന് ഈ​രാ​റ്റു​പേ​ട്ട​യി​ലെ യു​ഡി​എ​ഫ്
X

കോ​ട്ട​യം: ജ​ന​പ​ക്ഷം നേ​താ​വ് പി.​സി.​ജോ​ർ​ജി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യേ​യും മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്ന് ഈ​രാ​റ്റു​പേ​ട്ട യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ന് തു​ട​ർ​ച്ച ഉ​ണ്ടാ​കേ​ണ്ടി​യി​രു​ന്ന​താ​ണെ​ന്നും പി.സി ജോ​ർ​ജി​ന്‍റെ അ​നാ​വ​ശ്യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് അ​ത് ഇ​ല്ലാ​താ​ക്കി​യ​തെ​ന്നും മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​രു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ജോ​ർ​ജ് ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളാ​ണ് മ​ണ്ഡ​ല​ത്തി​ലെ മു​ന്ന​ണി നേ​തൃ​ത്വ​ത്തെ ചൊ​ടി​പ്പി​ച്ച​ത്.

അതേസമയം പിസി ജോർജിനെ യുഡിഎഫിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലെ മുസ്ലിം ലീ​ഗ് നേതൃത്വം പാണക്കാടെത്തി സാദിഖ് അലി ശിഹാബ് തങ്ങളെ കണ്ടു. ജോർജിനെതിരേ ശക്തമായ നീക്കമാണ് മുസ്ലിം ലീ​ഗ് പ്രാദേശിക നേതൃത്വത്തിൽ നിന്നുയരുന്നത്.

Next Story

RELATED STORIES

Share it