Kerala

ജാതി സെന്‍സസിനായി നിയമസഭ പ്രമേയം പാസാക്കണം: മെക്ക

എന്‍പിആറും, എന്‍ആര്‍സിയുമായി സഹകരിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ജാതി സെന്‍സസിന്റെ അനിവാര്യതയെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്തത് ഇരട്ടത്താപ്പാണെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആരോപിച്ചു.ക്ഷേമ,വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യനീതിയുടെ അടിസ്ഥാനമായ അധികാര പങ്കാളിത്തത്തിനും സംവരണ സംരക്ഷണത്തിനും ജാതിതിരിച്ചുള്ള കണക്കുകളും വസ്തുതകളും അത്യന്താപേക്ഷിതമാണ്. 2000 ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ പിന്നാക്ക വിഭാഗങ്ങളുടെ സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യക്കുറവിന് പരിഹാരം കാണുന്നതിനും ഇതര ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റ് വിഹിതം നിശ്ചയിക്കുന്നതിന് ജാതി തിരിച്ച കണക്ക് അത്യാവശ്യമാണ്. മാര്‍ച്ച് രണ്ടിനാരംഭിക്കുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ജാതി സെന്‍സസിനായി പ്രമേയം പാസാക്കി കേന്ദ്രത്തോടാവശ്യപ്പെടുവാന്‍ കേരളത്തിലെ മുഴുവന്‍ കക്ഷികളും തയ്യാറാവണം

ജാതി സെന്‍സസിനായി നിയമസഭ പ്രമേയം പാസാക്കണം: മെക്ക
X

കൊച്ചി:വികസന പ്രവര്‍ത്തനങ്ങള്‍ക്കനിവാര്യമാണെന്ന കാരണത്താല്‍ സെന്‍സസുമായി കേരളം സഹകരിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ജാതി തിരിച്ചുള്ള സെന്‍സസിനായി നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തെ സമീപിക്കണമെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആവശ്യപ്പെട്ടു. എന്‍പിആറും, എന്‍ആര്‍സിയുമായി സഹകരിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ജാതി സെന്‍സസിന്റെ അനിവാര്യതയെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്തത് ഇരട്ടത്താപ്പാണെന്നും അലി ആരോപിച്ചു.ക്ഷേമ,വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യനീതിയുടെ അടിസ്ഥാനമായ അധികാര പങ്കാളിത്തത്തിനും സംവരണ സംരക്ഷണത്തിനും ജാതിതിരിച്ചുള്ള കണക്കുകളും വസ്തുതകളും അത്യന്താപേക്ഷിതമാണ്. 2000 ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ പിന്നാക്ക വിഭാഗങ്ങളുടെ സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യക്കുറവിന് പരിഹാരം കാണുന്നതിനും ഇതര ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റ് വിഹിതം നിശ്ചയിക്കുന്നതിന് ജാതി തിരിച്ച കണക്ക് അത്യാവശ്യമാണ്.

മാര്‍ച്ച് രണ്ടിനാരംഭിക്കുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ജാതി സെന്‍സസിനായി പ്രമേയം പാസാക്കി കേന്ദ്രത്തോടാവശ്യപ്പെടുവാന്‍ കേരളത്തിലെ മുഴുവന്‍ കക്ഷികളും തയ്യാറാവണം.ഭരണഘടനയുടെ 16(4), 16(4 എ) എന്നീ അനുഛേദങ്ങള്‍പ്രകാരമുള്ള സംവരണം ഉറപ്പുവരുത്തുവാന്‍ ജാതി സെന്‍സസും സര്‍വീസിലെ പ്രാതിനിധ്യത്തിന്റെ കണക്കും കൂടിയേ തീരുവെന്ന് കോടതികളും കമ്മീഷനുകളും നിരവധി തവണ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടും യാതൊരുവിധ നടപടികളുമുണ്ടാകുന്നില്ല. 20 വര്‍ഷം പിന്നിട്ട ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്ന സര്‍ക്കാര്‍ സര്‍വ്വീസിലെ പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാനായി മെക്ക പിന്നോക്ക വിഭാഗ കമ്മീഷനെയും സര്‍ക്കാരിനേയും സമീപിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി ജാതി തിരിച്ചുള്ള കണക്കെടുത്തശേഷമേ പരിഹാരമുണ്ടാവുകയുള്ളൂവെന്നാണ്. ഏറ്റവും അവസാനമായി കേരളത്തില്‍ സംവരണതോത് പുനര്‍നിര്‍ണയം ചെയ്തത് 1978ലാണ്. നാലു പതിറ്റാണ്ടായി തുടരുന്ന സാമൂഹ്യനീതിനിഷേധത്തിന് പരിഹാരമുണ്ടാക്കുവാന്‍ ജാതി സെന്‍സസ് അനിവാര്യമാണ്.കോഴിക്കോട് സര്‍വ്വകലാശാലയിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ക്കുള്ള വിജ്ഞാപനത്തില്‍ സംവരണം സംബന്ധിച്ച അവ്യക്തതയും ആശയക്കുഴപ്പവും പ്രരിഹരിച്ച് ആവശ്യമായ തിരുത്തലുകളോടെ പുനര്‍വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും എന്‍ കെ അലി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it