Kerala

മഞ്ചേശ്വരത്ത് കൊലക്കേസ് പ്രതിയായ യുവാവിന് വെട്ടേറ്റു

പൈവളിഗെ ബായിക്കട്ട കളാരിയിലെ ജയറാം നോഡ(38)യ്ക്കാണു ഗുരുതരമായി വെട്ടേറ്റത്

മഞ്ചേശ്വരത്ത് കൊലക്കേസ് പ്രതിയായ യുവാവിന് വെട്ടേറ്റു
X

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിന് വെട്ടേറ്റു. പൈവളിഗെ ബായിക്കട്ട കളാരിയിലെ ജയറാം നോഡ(38)യ്ക്കാണു ഗുരുതരമായി വെട്ടേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വീട്ടില്‍ ക്കയറിയാണ് ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ്‌ഐ രവിയും സംഘവും സ്ഥലത്തെത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ജയറാമിന്റെ സഹോദരന്‍ പ്രഭാകരന്‍ നോഡയാണ് വെട്ടിയതെന്നാണു സൂചന. ഇയാളെ കണ്ടെത്താന്‍ മഞ്ചേശ്വരം സിഐ സിബി തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. അടയ്ക്ക വില്‍പനയുമായി ബന്ധപ്പെട്ട കുടുംബപ്രശ്‌നമാണ് ആക്രമണത്തിനു കാരണമെന്നാണ് പോലിസ് നിഗമനം. ബാളിഗെ അസീസ് കൊലപാതകം, കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ജയറാം. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരീ ഭര്‍ത്താവ് ചന്ദ്രശേഖരനും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയം മാതാവും സഹോദരിയും സഹോദരീ ഭര്‍ത്താവ് ചന്ദ്രശേഖരനുമാണ് വീട്ടിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it