മൂന്നാറിലെ ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള നീക്കം വിജിലന്‍സ് അന്വേഷിക്കണമെന്ന് ഹൈക്കോടതി
റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന തട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അഡ്വക്കറ്റ് ജനറലിന് കോടതി നിര്‍ദേശം നല്‍കി.

കൊച്ചി: മൂന്നാറിലെ ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള നീക്കം വിജിലന്‍സ് അന്വേഷിക്കണമെന്ന് ഹൈക്കോടതി.റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന തട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അഡ്വക്കറ്റ് ജനറലിന് കോടതി നിര്‍ദേശം നല്‍കി. ചിന്നക്കനാലിലെ കൈവശ ഭൂമിക്ക് പട്ടയം നല്‍കാന്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍(ഭൂപതിപ്)ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എട്ട് അപേക്ഷകര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താക്കിന്റെ ഉത്തരവ്. ഭൂമിയുടെ കൈവശാവകാശം ഉന്നയിച്ച് കോടതിയെ സമീപിച്ചവര്‍ ഇടുക്കി ജില്ലയിലെ താമസക്കാരല്ലെന്നും ഇവര്‍ക്ക് കൈവശ രേഖയോ കൃഷി നടത്തിയതിനുള്ള തെളിവോ ഇല്ലെന്ന് സബ് കലക്ടറുടെ പരിശോധനയില്‍ കണ്ടെത്തി. അപേക്ഷകളില്‍ പലതും ഒരാള്‍ തന്നെ നല്‍കിയതാണോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഭൂമി സര്‍ക്കാര്‍ പുറംപോക്കാണെന്നും സബ്കലക്ടറുടെ പരിശോധനയില്‍ വ്യക്തമായിരുന്നു. വ്യക്തിഗത വിവരങ്ങള്‍ അപേക്ഷയില്‍ മറച്ചു വെച്ചതായും സബ്കലക്ടറുടെ റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു.
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്‍കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMT