Kerala

മുൻസിപ്പൽ കൗൺസിലറെ ആക്രമിച്ചു കൊലപെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ

സംഭവത്തിനുശേഷം ഒളിവിൽ കഴിയുന്ന മുഖ്യപ്രതിയായ ശുഹൈബിനെ കണ്ടെത്താനായി പോലിസ് അന്വേഷണം ഊർജിതമാക്കി.

മുൻസിപ്പൽ കൗൺസിലറെ ആക്രമിച്ചു കൊലപെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ
X

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ മുൻസിപ്പൽ കൗൺസിലർ അബ്ദുൽ ജലീൽ എന്ന കുഞ്ഞാനെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി ഷംഷീർ, മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി അബ്ദുൽ മാജിദ് എന്നിവരെയാണ് ഇന്ന് മഞ്ചേരി പോലിസ് ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പയ്യനാട് താമരശ്ശേരി എന്ന സ്ഥലത്ത് പ്രധാന റോഡിൽ നിന്നും മാറി ചെറു റോഡിൽ വാഹനം പാർക്ക് ചെയ്തതിനെ സംബന്ധിച്ച് ഇരു സംഘങ്ങൾ തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടാവുകയും തുടർന്ന് തർക്കം അവസാനിപ്പിച്ച് ഇരു വിഭാഗവും യാത്ര തുടരുകയുമായിരുന്നു.

തുടർന്ന് കൗൺസിലർ സഞ്ചരിച്ച വാഹനം നെല്ലിക്കുത്ത് ഫുട്ബാൾ ടർഫിന് സമീപം കൂടെയുണ്ടായിരുന്ന ആളെ വീട്ടിൽ ഇറക്കുന്നതിനായി റോഡിൽ നിർത്തിയിട്ടിരുന്ന സമയത്ത് രണ്ടു മോട്ടോർ സൈക്കിളിലെത്തിയ 3 പേർ ചേർന്നാണ് മാരക ആയുധവുമായി കൗൺസിലറെ ആക്രമിച്ച് കടന്നുകളയുകയാണുണ്ടായത്.

പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ഗുരുതര പരിക്കുകളുമായി ചികിൽസയിൽ കഴിഞ്ഞിരുന്ന കൗൺസിലർ ഇന്നലെ വൈകുന്നേരം ആറു മണിയോടുകൂടിയാണ് മരണപ്പെട്ടത്. മലപ്പുറം ജില്ലാ പോലിസ് മേധാവി കെ സുജിത്ത് ദാസ് ഐപിഎസ് ന്റെ നിർദേശപ്രകാരം മഞ്ചേരി പോലിസ് ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികൾ പോലിസിന്റെ വലയിലായത്.

സംഭവത്തിനുശേഷം ഒളിവിൽ കഴിയുന്ന മുഖ്യപ്രതിയായ ശുഹൈബിനെ കണ്ടെത്താനായി പോലിസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ ലീ​ഗ് പ്രവർത്തകരാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Next Story

RELATED STORIES

Share it