Kerala

മുനമ്പം വഴി മനുഷ്യകടത്ത്: ഡല്‍ഹിയില്‍ നിന്നും ഒരാള്‍ കൂടി പിടിയില്‍

സംഘം സഞ്ചരിക്കുന്ന ബോട്ട് ഇന്തോനീസ്യന്‍ തീരത്തെത്തിയിട്ടുണ്ടെന്ന് വിവരവും അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് അറിയുന്നത്. വിദേശ അന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം പോലിസിനെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.

മുനമ്പം വഴി മനുഷ്യകടത്ത്: ഡല്‍ഹിയില്‍ നിന്നും ഒരാള്‍ കൂടി പിടിയില്‍
X
കൊച്ചി: മുനമ്പം വഴി സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മല്‍സ്യ ബന്ധന ബോട്ടില്‍ വിദേശത്തേയക്ക് കടന്ന സംഭവത്തില്‍ ഒരാള്‍ കൂടി പോലിസ് കസ്റ്റഡിയില്‍. ഡല്‍ഹി അംബേദ്കര്‍ നഗര്‍ കോളനിയില്‍ താമസിക്കുന്ന തമിഴ് വംശജനായ രവിയാണ് പിടിയിലായതെന്നാണ് വിവരം. ഇയാള്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ ഏജന്റുമാരിലൊരാളാണെന്നാണ് ലഭിക്കന്ന് സൂചന. നേരത്തെ പിടികൂടിയ പ്രഭുവിന്റെ സുഹൃത്താണ് രവി. രവിയുടെ പിതാവ്, അമ്മ, സഹോദരന്‍ എന്നിവര്‍ മുനമ്പം വഴി വിദേശത്തേക്ക് കടന്ന സംഘത്തിലുണ്ടെന്ന വിവരവും പുറത്തുവരുന്നൂണ്ട്. രവിയെ രാത്രിയോടെ കൊച്ചിയില്‍ എത്തിച്ചു. രവിയെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമെ മനുഷ്യകടത്തുമായി ബന്ധപ്പെട്ട യഥാര്‍ഥ വിവരങ്ങള്‍ ലഭിക്കുമെന്ന് പോലിസ് പറഞ്ഞു. മുനമ്പത്തുനിന്നും പോയ മല്‍സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള 200 ലധികം പേരുണ്ടെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഇവര്‍ക്കൊപ്പം പോകാന്‍ ശ്രമിച്ചുവെങ്കിലും കഴിയാതെ മടങ്ങിയതാണ് നേരത്തെ പിടിയിലായ പ്രഭു. ഇയാളെ ചോദ്യം ചെയ്തതില്‍ നി്ന്നാണ് കുടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. മനുഷ്യക്കടത്തിന്റെ പ്രധാന കണ്ണികളിലൊരാളായ ശ്രീകാന്തന്‍ സംഘത്തോടൊപ്പം ബോട്ടില്‍ കടന്നുവെന്നാണ് കേസില്‍ പിടിയിലായ പ്രഭു പോലിസിനോട് പറഞ്ഞത്. എന്നാല്‍, ഇത് പോലിസ് മുഴുവന്‍ വിശ്വസിച്ചിട്ടില്ല. നിലവില്‍ സാമ്പത്തികമായി നല്ലനിലയിലെത്തിയിരിക്കുന്ന ശ്രീകാന്തന്‍ സംഘത്തോടാപ്പം ജീവന്‍തന്നെ അപകടത്തിലാവാന്‍ സാധ്യതയുള്ള യാത്രയില്‍ കൂടെപ്പോവുമെന്ന് പോലിസ് വിശ്വസിക്കുന്നില്ല. ശ്രീകാന്തന്‍ തമിഴ്‌നാടിലെവിടെയങ്കിലും കാണുമെന്നാണ് പോലിസ് കരുതുന്നത്. ഇതിനിടയില്‍ സംഘം സഞ്ചരിക്കുന്ന ബോട്ട് ഇന്തോനീസ്യന്‍ തീരത്തെത്തിയിട്ടുണ്ടെന്ന് വിവരവും അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് അറിയുന്നത്. വിദേശ അന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം പോലിസിനെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം. നിലവില്‍ പുറത്തുവരുന്ന വിവരമനുസരിച്ച് 200 ലധികം പേര്‍ ബോട്ടില്‍ കയറിയിട്ടുണ്ടെന്നും ഒന്നരലക്ഷം രൂപയോളം ഒരോരുത്തരും നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരവും പിടിയിലായ ദീപക് എന്ന പ്രഭു പോലിസിനോട് പറഞ്ഞതായും അറിയുന്നു. ഒരുലക്ഷം രൂപ മുന്‍കൂറായും ബാക്കി 50,000 രൂപ ബോട്ടില്‍ കയറുന്നതിന് മുമ്പായുമാണ് നല്‍കിയിരിക്കുന്നതത്രെ. ഇത്തരത്തില്‍ വന്‍ സാമ്പത്തിക ഇടപാടാണ് നടന്നിരിക്കുന്നതെന്നാണ് വിവരം. ഇതില്‍ ഒന്നരക്കോടിയോളം രൂപ ബോട്ടുവാങ്ങുന്നതിനും ഡീസലടക്കമുളളവയ്ക്കായി ചെലവായിട്ടുണ്ട്. ബാക്കി പണം മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശ്രീകാന്തന്റെയും ഇദ്ദേഹത്തിന്റെ ബന്ധുവായ രവീന്ദ്രന്റെയും പക്കലുണ്ടെന്നാണ് പോലിസിന്റെ നിഗമനം. ബോട്ടുവാങ്ങാന്‍ ശ്രീകാന്തനൊപ്പം നിന്നിരുന്ന തിരുവനന്തപുരം സ്വദേശി അനില്‍കുമാറിനെ നേരത്തെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. വരുംദിവസങ്ങളില്‍ കുടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലിസ്.സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







Next Story

RELATED STORIES

Share it